'ശൂ...ശൂ... ചെരിപ്പ് മാറിപ്പോയി': സ്റ്റൈലിഷായി പാർവതി, വൈറലായി ചിത്രങ്ങൾ

ഇപ്പോൾ ശ്രദ്ധനേടുന്നത് പാർവതിയുടെ സ്റ്റൈലിഷ് ഫോട്ടോഷൂട്ടാണ്
പാർവതി തിരുവോത്ത്/ഫോട്ടോ: ഫെയ്സ്ബുക്ക്
പാർവതി തിരുവോത്ത്/ഫോട്ടോ: ഫെയ്സ്ബുക്ക്
Updated on: 
1 min read

മലയാളത്തിന്റെ ഇഷ്ട നടിയാണ് പാർവതി തിരുവോത്ത്. ഇപ്പോൾ‌ മലയാളവും കടന്ന് ഹിന്ദിയിൽ തിരക്കേറിയ താരമാവുകയാണ് പാർവതി. മനോഹരമായ നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് പാർവതി സോഷ്യൽ മീഡിയയിൽ  പങ്കുവെക്കാറുള്ളത്. ഇപ്പോൾ ശ്രദ്ധനേടുന്നത് പാർവതിയുടെ സ്റ്റൈലിഷ് ഫോട്ടോഷൂട്ടാണ്. 

ലോങ് ജാക്കറ്റിനൊപ്പമുള്ള വേഷമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. വസ്ത്രത്തേക്കാൾ ആരാധകരുടെ കണ്ണുടക്കിയത് പാർവതിയുടെ കാലിലെ ചെരുപ്പിലാണ്. രണ്ട് നിറങ്ങളിലുള്ളതാണ് ചെരുപ്പുകൾ. പോസ്റ്റിനു താഴെ നിരവധിപേരാണ് ചെരുപ്പ് മാറിപ്പോയെന്ന് പറഞ്ഞുകൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്.

അതിനൊപ്പം തന്നെ താരത്തെ പ്രശംസിച്ചുകൊണ്ട് നിരവധി പേർ എത്തുന്നുണ്ട്. സ്വന്തം കഴിവിൽ വിശ്വാസവും, അതിൽ അഭിമാനവും ഉണ്ടാവുമ്പോൾ നിങ്ങളെ തകർക്കാൻ ആർക്കും പറ്റില്ല- എന്നായിരുന്നു ഒരാളുടെ കമന്റുകൾ. ചെരുപ്പുകൾ കളർ കോമ്പിനേഷൻ ഇഷ്ടപ്പെട്ടു എന്നു പറഞ്ഞുകൊണ്ടും കമന്റുകൾ വരുന്നുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Keerthy Suresh
Jason Sanjay
Antony Perumbavoor
Sangeeth Prathap, Ancy
X

FOLLOW US

ON GOOGLE DISCOVER