നവരസയിലെ പാർവതിയുടെ പ്രകടനം ഇങ്ങനെ; പിന്നാമ്പുറ കാഴ്ചകൾ പുറത്തുവിട്ട് താരം, വിഡിയോ 

രതിന്ദ്രൻ പ്രസാദ് സംവിധാനം ചെയ്യുന്ന ഭയാനകം നിഴലിക്കുന്ന കഥയിലാണ് പാർവതി അഭിനയിക്കുന്നത്
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്
Updated on: 
1 min read

നെറ്റ്ഫ്ളിക്സ് ആന്തോളജി ചിത്രം നവരസയുടെ ടീസർ ഏറെ ശ്രദ്ധനേടിയതിന് പിന്നാലെ അണിയറ വിഡിയോ പങ്കുവച്ചിരിക്കുകയാണ് നടി പാർവതി. ടീസറിലെ പ്രകടനത്തിന് സഹായിച്ചവരെ ടാ​ഗ് ചെയ്താണ് പാർവതി വിഡിയോ പങ്കുവച്ചത്. ഒൻപത് ചെറുകഥകളാണ് നവരസയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ രതിന്ദ്രൻ പ്രസാദ് സംവിധാനം ചെയ്യുന്ന ഭയാനകം നിഴലിക്കുന്ന 'ഇൻമയ്' എന്ന കഥയിലാണ് പാർവതി അഭിനയിക്കുന്നത്. 

മണിരത്നവും ജയേന്ദ്രയും ചേർന്നു നിർമിക്കുന്ന ചിത്രം ഒരുക്കിയിരിക്കുന്നത് മനുഷ്യരുടെ വികാരങ്ങളെ ആസ്പദമാക്കിയാണ്. പാർവതിക്ക് പുറമേ സൂര്യ, വിജയ് സേതുപതി, പ്രയാ​ഗ ഉൾപ്പടെ വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. 

ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപനവുമായി ബന്ധപ്പെട്ടാണ് പ്രത്യേക ടീസർ പുറത്തിറക്കിയത്. ഓഗസ്റ്റ് ആറിന് നവരസ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും. കഥാപാത്രങ്ങളുടെ വിവിധ ഭാവപ്പകർച്ചകളാണ് ടീസറിൽ കാണിക്കുന്നത്. അരവിന്ദ് സാമി, ബിജോയ് നമ്പ്യാർ, ഗൗതം മേനോൻ, സർജുൻ കെ.എം., പ്രിയദർശൻ, കാർത്തിക് നരേൻ, കാർത്തിക് സുബ്ബരാജ്, വസന്ത്, രതീന്ദ്രൻ ആർ. പ്രസാദ് എന്നീ സംവിധായകരുടെ ഒൻപത് സിനിമകളാണ് ഈ ആന്തോളജിയിൽ ഉള്ളത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER