'കുരുവി കൂടിന് ഒരു കുട്ടി മൊട്ടയെ കിട്ടി'; മാതൃദിനത്തിൽ നിലയുടെ ചിത്രങ്ങളുമായി പേളി 

മകൾ നിലയ്ക്കൊപ്പമുള്ള ഏതാനും ചിത്രങ്ങളും പേളി പങ്കുവച്ചിട്ടുണ്ട്
ചിത്രം: ഫേസ്ബുക്ക്
ചിത്രം: ഫേസ്ബുക്ക്
Updated on
1 min read

മ്മയായതിനു ശേഷമുള്ള ആദ്യ മാതൃദിനം ആഘോഷിക്കുകയാണ് നടിയും അവതാരകയുമായ പേളി മാണി. മകള് നിലയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചാണ് പേളി സന്തോഷം പങ്കുവച്ചത്. ഒടുവിൽ തന്റെ കുരുവി കൂടിന് അതിന്റെ കുട്ടി മൊട്ടയെ കിട്ടിയിരിക്കുന്നു എന്നാണ് ചിത്രത്തോടൊപ്പം താരം കുറിച്ചത്. 

മകൾ നിലയ്ക്കൊപ്പമുള്ള ഏതാനും ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. “നിങ്ങൾ ചിരിക്കുമ്പോൾ, അവരും നിങ്ങൾക്കൊപ്പം ചിരിക്കും. അവർ നിങ്ങളെ എപ്പോഴും നിരീക്ഷിക്കുകയും നിങ്ങളെ കണ്ട് പഠിക്കുകയും ചെയ്യുന്നു. ഏറ്റവും മികച്ച വ്യക്തികളാവാനുള്ള നമ്മുടെ അവസരമാണിത്, അങ്ങനെയാവുമ്പോൾ അവർ നമ്മളിൽ നിന്നും അതു പഠിക്കും. ഇതെന്റെ ആദ്യ മദേഴ്സ് ഡേ ആണ്”, എന്നാണ് പേളി കുറിച്ചത്. 

റിയാലിറ്റി ഷോയായ ബി​ഗ് ബോസിലൂടെ പരിചയപ്പെട്ടാണ് പേളിയും ഭർത്താവും നടനുമായ ശ്രീനിഷും പ്രണയത്തിലായത്. മാർച്ച് 20നാണ് ഇവർ ജീവിതത്തിലേക്ക് നിലയേ വരവേറ്റത്. രണ്ടാം വിവാഹവാർഷികം മകൾക്കൊപ്പം ആഘോഷിച്ചതിന്റെ വിശേഷങ്ങളും താരദമ്പതികൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com