നടി പൂജ കുമാർ അമ്മയായി; ചിത്രങ്ങൾ പുറത്തുവിട്ട് ഭർത്താവ് 

പൂജയുടെ ഭർത്താവ് വിശാൽ ജോഷിയാണ് സന്തോഷവാർത്ത അറിയിച്ചത്
പൂജ കുമാർ/ചിത്രം: ഇൻസ്റ്റ​ഗ്രാം
പൂജ കുമാർ/ചിത്രം: ഇൻസ്റ്റ​ഗ്രാം
Updated on
1 min read

മ്മയായെന്ന സന്തോഷ വാർത്ത പുറത്ത് വിട്ടിരിക്കുകയണ് നടി പൂജ കുമാർ. പെൺകുഞ്ഞ് പിറന്ന സന്തോഷവാർത്ത അറിയിച്ചത് പൂജയുടെ ഭർത്താവ് വിശാൽ ജോഷിയാണ്. ഇൻസ്റ്റ​ഗ്രാമിൽ ചിത്രങ്ങളടക്കം പങ്കുവച്ചാണ് വിശാൽ സന്തോഷം ആരാധകരുമായി പങ്കുവച്ചത്. നവ്യ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. 

'ഒരു കാലത്ത് ഞങ്ങൾ രണ്ട് പേരായിരുന്നു. ഇപ്പോൾ ഞങ്ങൾ മൂന്നായി. ഞങ്ങളുടെ മകൾ നവ്യ ജോഷിയെ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നതിൽ എനിക്കും പൂജക്കും അതിയായ ആവേശമുണ്ട് ', ഭാര്യയ്ക്കും മകൾക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് വിശാൽ ജോഷി കുറിച്ചു. 

'കാതൽ റോജാവേ' എന്ന ചിത്രത്തിലൂടെയാണ് പൂജ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 2013-ൽ റിലീസിനെത്തിയ കമൽ ഹാസൻ ചിത്രം 'വിശ്വരൂപ'ത്തിൽ നായികയായതോടെയാണ് നടി ശ്രദ്ധനേടിയത്. കമൽ ഹാസനൊപ്പം 'ഉത്തമവില്ലൻ' എന്ന ചിത്രത്തിലും വിശ്വരൂപത്തിന്റെ രണ്ടാം ഭാഗത്തിലും പൂജ അഭിനയിച്ചിരുന്നു. പ്രിയദർശൻ സംവിധാനം ചെയ്ത 'അനാമിക' എന്ന ചിത്രത്തിലാണ് പൂജ അവസാനമായി അഭിനയിച്ചത്. 

അമേരിക്കയിൽ ജനിച്ച് വളർന്ന പൂജ യുഎസിൽ നിന്നും മിസ് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഏഴോളം അമേരിക്കൻ ചിത്രങ്ങളിലും അഭിനയിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Dridam
Santhy Balachandran, Murali Gopy
Murali Gopy, Indrans
Hansika Krishna
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com