നടി പ്രണിത സുഭാഷ് വിവാഹിതയായി, ചിത്രങ്ങൾ 

കോവിഡ് പശ്ചാത്തലത്തിൽ ലളിതമായാണ് വിവാഹം നടത്തിയത്
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം
Updated on
1 min read

ടി പ്രണിത സുഭാഷ് വിവാഹിതയായി. ബെംഗളൂരു സ്വദേശിയായ വ്യവസായി നിധിൻ രാജുവാണ് വരൻ. ഞായറാഴ്ചയായിരുന്നു ഇവരുടെ വിവാഹം. കോവിഡ് പശ്ചാത്തലത്തിൽ ലളിതമായാണ് വിവാഹം നടത്തിയത്. പ്രണിത തന്നെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്. 

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വിവാഹചടങ്ങുകൾ നിശ്ചയിച്ച ദിവസം തന്നെ നടക്കുമോ എന്ന് ഉറപ്പില്ലായിരുന്നെന്നും ഇതിനാലാണ് ഇക്കാര്യം നേരത്തെ അറിയാക്കാതിരുന്നതെന്നും നടി പറഞ്ഞു. 

കന്നട ചിത്രം പോകിരിയിലൂടെയാണ് പ്രണിത അരങ്ങേറ്റം കുറിച്ചത്. കന്നട, തമിഴ്, തെലുങ്ക് ഭാഷകളിൽ നിരവധി സിനിമകളിൽ അഭിനയിച്ച നടി പ്രിയദർശൻ ചിത്രം ഹാംഗാമ 2വിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Reena Dutta and Aamir Khan, Junaid Khan
Ranjini Haridas
Vijay Deverakonda, Rashmika Mandanna
Ansiba Hassan
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com