സൈമ റെഡ് കാർപ്പറ്റിൽ തിളങ്ങി താരസുന്ദരിമാർ, ജയലളിത സ്റ്റൈലിൽ പ്രയാ​ഗ 

തലൈവി സ്റ്റൈലിൽ എത്തിയാണ് സൈമയിൽ നടി പ്രയാ​ഗ മാർട്ടിൻ ശ്രദ്ധനേടിയത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
1 min read

റെ നാളുകൾക്ക് ശേഷം താരനിബിഢമായ അവാർഡ് നിശയ്ക്കാണ് 2019 സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ്‌സ് സാക്ഷ്യംവഹിച്ചത്. പൂർണിമ ഇന്ദ്രജിത് മുതൽ സാനിയ അയ്യപ്പൻ വരെ സൈമ റെഡ് കാർപ്പറ്റിൽ മലയാള സാന്നിധ്യമായി. തലൈവി സ്റ്റൈലിൽ എത്തിയാണ് സൈമയിൽ നടി പ്രയാ​ഗ മാർട്ടിൻ ശ്രദ്ധനേടിയത്. 

പതിവിൽ നിന്ന് വ്യത്യസ്തമായിരുന്നു പ്രയാ​ഗയുടെ സൈമ ലുക്ക്. ജയലളിതയെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് പ്രയാഗ വേഷം ധരിച്ചത്. ചുവപ്പും കറുപ്പും കരകളുള്ള വെള്ളനിറത്തിലുള്ള സാരിയായിരുന്നു വേഷം. ഇതിനോടൊപ്പം മുഖത്തെ ചുവപ്പുനിറമുള്ള വട്ടപ്പൊട്ടും തലൈവി ഇൻസ്പിറേഷൻ തന്നെ. 

നിവിൻ പോളി, റോഷൻ മാത്യൂ, അന്ന ബെൻ, പേളി മാണി, ​ഗോവിന്ദ് പത്മസൂര്യ, നിക്കി ​ഗൽറാണി, പ്രാർത്ഥന ഇന്ദ്രജിത്, അമൃത സുരേഷ് തുടങ്ങിയ താരങ്ങൾ ഇക്കൊല്ലത്തെ സൈമ അവാർഡ് നിശയ്ക്ക് എത്തിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com