നടുറോഡില്‍ നൃത്തം ചെയ്ത് രാഖി സാവന്ത്, ഒപ്പം നാഗിന്‍ താരവും; വിഡിയോ വൈറല്‍ 

'ഡ്രീം മേ എന്‍ട്രി' എന്ന ഗാനത്തിനാണ് ഇരുവരും റോഡില്‍ ചുവടുവച്ചത്
വിഡിയോ സ്‌ക്രീന്‍ഷോട്ട്
വിഡിയോ സ്‌ക്രീന്‍ഷോട്ട്
Updated on
1 min read

പ്രതീക്ഷിത പ്രകടനങ്ങളുമായി ഞെട്ടിക്കുന്നത് നടി രാഖി സാവന്തിന്റെ പതിവാണ്. ഇപ്പോഴിതാ താരത്തിന്റെ ഒരു രസകരമായ വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നാഗിന്‍ 5 താരം സുരഭി ചന്ദനയ്‌ക്കൊപ്പം നടുറോടില്‍ നൃത്തം ചെയ്യുകയായിരുന്നു താരം. 

കാറില്‍ നിന്നിറങ്ങിയ താരങ്ങള്‍ക്ക് ചുറ്റും കൂടിയ ഫോട്ടോഗ്രാഫര്‍മാരോട് കുശലം ചോദിക്കുന്നതിനിടെ അപ്രതീക്ഷിതമായാണ് ഇരുവരും ഡാന്‍സ് തുടങ്ങിയത്. ആളുകളെക്കുറിച്ച് മുഖംമൂടിയില്ലാതെ അഭിപ്രായം പറയുന്ന രാഖിയെ സുരഭി അഭിനന്ദിക്കുന്നതും വിഡിയോയില്‍ കേള്‍ക്കാം. 

ഡ്രീം മേ എന്‍ട്രി എന്ന ഗാനത്തിനാണ് ഇവര്‍ റോഡില്‍ ചുവടുവച്ചത്. പാട്ടിനനുസരിച്ച് നൃത്തം ചെയ്യാന്‍ രാഖി സുരഭിയെ പഠിപ്പിക്കുകയാണ് ചെയ്തത്. വിഡിയോ വൈറലായതിന് പിന്നാലെ ചില ആരാധകര്‍ സുരഭിയും ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചഹലിന്റെ ഭാര്യ ധനശ്രീയും തമ്മിലുള്ള സാമ്യം ചൂണ്ടിക്കാട്ടുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com