

തൊണ്ണൂറുകളുടെ അവസാനത്തിൽ പ്രേക്ഷകമനം കവർന്ന ഹിറ്റ് ജോഡികളായിരുന്നു ദളപതി വിജയ്‌യും രംഭയും. ഇരുവരും ഒന്നിച്ചുള്ള ഓൺസ്ക്രീൻ കെമിസ്ട്രി സിനിമ പ്രേക്ഷകർ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചിരുന്നത്. മിൻസാര കണ്ണ, നിനൈതെൻ വന്തൈ, എൻടെൻട്രും കാതൽ, സുക്രൻ തുടങ്ങിയ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചെത്തിയിരുന്നു.
ഇപ്പോഴിതാ തന്റെ നായകന്റെ വീട്ടിൽ സന്ദർശനം നടത്തിയതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് രംഭ. ഭർത്താവ് ഇന്ദ്രകുമാർ പത്മനാഥൻ, മക്കളായ സാഷ, ലാവണ്യ, ഷിവിൻ എന്നിവർക്കൊപ്പമാണ് രംഭ വിജയ്‌യുടെ വീട്ടിലെത്തിയത്. ഇരുവരും പരസ്പരം വിശേഷങ്ങൾ പങ്കുവെയ്ക്കുകയും ചിത്രങ്ങളെടുക്കുകയും ചെയ്തു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
വർഷങ്ങൾക്കു ശേഷമുള്ള കൂടിക്കാഴ്ച മനോഹരമായിരുന്നെന്ന് രംഭ ചിത്രങ്ങൾക്കൊപ്പം കുറിച്ചു. ആരാധകരടക്കം നിരവധിപ്പേരാണ് രംഭയുടെ ചിത്രങ്ങൾക്ക് കമന്റുമായി എത്തുന്നത്. 90കളിലേക്ക് മനസിനെ കൂട്ടിക്കൊണ്ടുപോകുന്ന ചിത്രങ്ങൾ എന്നാണ് പലരും പ്രതികരിച്ചത്. നിങ്ങളൊന്നിച്ച് ഇനിയും സിനിമ ചെയ്യുമോ എന്ന് ചോദിക്കുന്നവരും കുറവല്ല. എവർഗ്രീൻ പെയർ, എൻടെൻട്രും കാതൽ 2 വരുമോ, അന്നും ഇന്നും രണ്ടു പേരും ഒരുപോലെ എന്നൊക്കെയാണ് മറ്റു കമന്റുകൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates