'സർ​ഗത്തിലെ തങ്കമണി, ഇത് അമ്മ തന്നെ'; രംഭയുടെ മകളുടെ ചിത്രങ്ങൾ കണ്ട് അമ്പരന്ന് ആരാധകർ 

രംഭയും മകളും തമ്മിലുള്ള മുഖസാദൃശ്യം കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യൽമീഡിയ
'സർ​ഗത്തിലെ തങ്കമണി, ഇത് അമ്മ തന്നെ'; രംഭയുടെ മകളുടെ ചിത്രങ്ങൾ കണ്ട് അമ്പരന്ന് ആരാധകർ 
Updated on: 
1 min read

ഒരു സ്റ്റേജ് പ്രോ​ഗ്രാമിനിടെ എടുത്ത രംഭയുടെ മകൾ ലാവണ്യയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. രണ്ടായി മുടി പിന്നിക്കെട്ടി മുല്ലപ്പൂവും ചൂടി വലിയ കണ്ണടയും വെച്ച് പാവാടയും ബ്ലൗസും ധരിച്ച് നിൽക്കുന്ന ലാവണ്യയെ കണ്ട് സർ​ഗം സിനിമയിലെ തങ്കമണി തന്നെയെന്നാണ് ആരാധകരുടെ കമന്റ്.

അമ്മയും മകളും തമ്മിലുള്ള മുഖസാദൃശ്യം സോഷ്യൽമീഡിയയെ അദ്ഭുതപ്പെടുത്തിയിരിക്കുകയാണ്. ചിത്രങ്ങൾ കണ്ട് 'നിന്നെപ്പോലെ തന്നെ' എന്നായിരുന്നു നടി രാധികയുടെ കമന്റ്. രംഭ തന്നെയാണ് മകളുടെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവെച്ചത്. അമ്മയുടെ ഫോട്ടോക്കോപ്പിയാണോ മകൾ, രംഭയുടെ സ്‌കൂൾ ഫോട്ടോ ആണെന്ന് തെറ്റുദ്ധരിച്ചു തുടങ്ങി നിരവധി കമന്റുകൾ ചിത്രങ്ങൾക്ക് താഴെ വന്നിട്ടുണ്ട്.  
സർഗം സിനിമയിലെ രംഭയുടെ അതേ ലുക്കെന്നാണ് മലയാളി പ്രേക്ഷകർ കമന്റ് ചെയ്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER