ഉണ്ണിക്കണ്ണനെ വെണ്ണയൂട്ടിയും താലോലിച്ചും രശ്മി സോമൻ, ഹൃദയം നിറയ്ക്കുന്ന 'യശോദകൃഷ്ണകാവ്യം'; ചിത്രങ്ങൾ

കള്ളക്കണ്ണന്റേയും യശോദയുടേയും സ്നേഹം നിറഞ്ഞു നിൽക്കുന്നതാണ് ചിത്രങ്ങൾ
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്
Updated on
2 min read

ശ്രീകൃഷ്ണ ജയന്തിക്ക് മനോഹരമായ ഫോട്ടോഷൂട്ടുമായി നടി രശ്മി സോമൻ. ഉണ്ണിക്കണ്ണനും അമ്മ യശോദയും തമ്മിലുള്ള ബന്ധമാണ് ഫോട്ടോഷൂട്ടിൽ പറയുന്നത്. ‘യശോദകൃഷ്ണകാവ്യം’ എന്നു പേരിട്ടിരിക്കുന്ന ഫോട്ടോഷൂട്ടിൽ യശോദയായാണ് രശ്മി എത്തുന്നത്.  

കള്ളക്കണ്ണന്റേയും യശോദയുടേയും സ്നേഹം നിറഞ്ഞു നിൽക്കുന്നതാണ് ചിത്രങ്ങൾ. നീല നിറം പൂശി തലയിൽ മയിൽപീലിയും ഓടക്കുഴലുമായി നിൽക്കുകയാണ് ഉണ്ണിക്കണ്ണൻ. തന്റെ മകനെ നെഞ്ചോടു ചേർത്തും വെണ്ണ നൽകിയും ശകാരിച്ചുമെല്ലാം യശോദമായി രശ്മിയും. ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂൾ യുകെജി വിദ്യാർഥിനിയായ എസ്. ശ്രദ്ധയാണ് കൃഷ്ണാനായി വേഷമിട്ടത്.

ഫോട്ടോഷൂട്ട് അനുഭവങ്ങളും ഷൂട്ടിന് ഇടയിലെ രസകരമായ ദൃശ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള വിഡിയോയും രശ്മി തന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ഫോട്ടോഷൂട്ടിന്റെ ആശയവും ചിത്രങ്ങൾ പകർത്തിയതും പ്രണവ് സി.സുഭാഷ് ആണ്. പുന്നയൂർക്കുളത്താണ് ലൊക്കേഷൻ. തൻവിയാണ് ശ്രീകൃഷ്ണനേയും യശോദയേയും ഒരുക്കിയത്. ദീപക് റീടച്ച് ചെയ്തിരിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Janhvi Kapoor
Thalaivar 173, Sundar C
Meghana Raj
kandukonden kandukonden
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com