

തന്റെ ഫോട്ടോഷൂട്ട് കണ്ട് തന്നെ ജഡ്‌ജ് ചെയ്യാന്‍ വരരുതെന്ന് നടി സാധിക. ചില അഡ്ജസ്റ്റുമെന്റുകള്‍ ചെയ്യാമെങ്കില്‍ സിനിമയില്‍ നായികയാക്കാമെന്ന് പറഞ്ഞവരുണ്ട്. അപ്പോഴൊക്കെ കൃത്യമായി 'നോ' പറയാന്‍ സാധിച്ചിട്ടുണ്ടെന്നും ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സാധിക പറഞ്ഞു.
ഇത്തരം അഡ്ജസ്റ്റുമെന്റുകള്‍ ചോദിക്കുന്നത് ഒരു പക്ഷേ സിനിമയുടെ സംവിധായകനോ നിര്‍മാതാവോ അറിയണമെന്നില്ല. ഇടയില്‍ നില്‍ക്കുന്നവരാണ് സംസാരിക്കുന്നത്. ഫോണിലൂടെയാണ് പലപ്പോഴും ഇങ്ങനെ ആവശ്യങ്ങള്‍ കേട്ടിട്ടുള്ളത്. എനിക്ക് സിനിമയില്ലെങ്കിലും ജീവിക്കാന്‍ കഴിയും. ഒരിടത്ത് 'യെസ്' പറഞ്ഞാന്‍ മറ്റൊരിടത്ത് 'നോ' പറയാന്‍ കഴിയില്ലെന്നും സാധിക പറയുന്നു.
'ഇത്തരം അനുഭവങ്ങള്‍ തുറന്നു പറയുന്നവരെയും 'നോ' പറയുന്നവരെയും പ്രശ്‌നക്കാരിയായിട്ടാണ് ആളുകള്‍ കാണുന്നത്. അങ്ങനെ കുറേ അവസരങ്ങള്‍ നഷ്ടമാകാം. ഈ അഡ്ജസ്റ്റുമെന്റ് വിളികള്‍ക്ക് എന്റെ ഫോട്ടോഷൂട്ടുകള്‍ ഒരു പരിധി വരെ കാരണമായേക്കാം. മോഡലിങ് പണ്ടു മുതലേ എന്റെ പാഷനാണ്. അതുവെച്ച് എന്നെ ജഡ്ജ് ചെയ്യരുത്. എന്റെ ഫോട്ടോകൾ കണ്ട് എന്റെ സ്വഭാവം വിലയിരുത്തേണ്ട ആവശ്യമില്ല. അങ്ങനെ തോന്നിയാല്‍ അത് നിങ്ങളുടെ കാഴ്ചപ്പാടിന്റെ പ്രശ്‌നമാണ്' താരം പറഞ്ഞു.
സിനിമയില്‍ അവസരമില്ലാത്തതു കൊണ്ട് അവസരത്തിനായാണ് ഇത്തരം ഫോട്ടോഷൂട്ട് നടത്തുന്നതെന്ന് കരുതുന്നവരുണ്ട്. കണ്ണാടിക്ക് മുന്നില്‍ എനിക്ക് നല്ലതെന്ന് തോന്നുന്ന വസ്ത്രങ്ങള്‍ ഞാന്‍ ധാരിക്കും. എക്‌സ്‌പോസ്ഡ് ആയ വസ്ത്രങ്ങള്‍ അടുത്തു തുടങ്ങി ധരിക്കുന്നതല്ലെന്നും മോഡലിങ് തുടങ്ങിയ കാലം മുതല്‍ താന്‍ ഇങ്ങനെയാണെന്നും താരം പറഞ്ഞു.
കലാഭവന്‍മണിയുടെ കൂടെ സിനിമകള്‍ ചെയ്യാന്‍ നടിമാര്‍ മടിച്ചു നിന്ന സമയത്താണ് തനിക്ക് അദ്ദേഹത്തിന്റെ നായകയായി അഭിനയിക്കാന്‍ അവസരം കിട്ടിയത്. താൻ അത് വളരെ സന്തോഷത്തോടെ സ്വീകരിച്ചു. താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച വ്യക്തിയാണ് അദ്ദേഹമെന്നും സാധിക പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates