അമേരിക്കയിലിരുന്ന് അമ്മയുണ്ടാക്കുന്ന കല്ലുമ്മക്കായ ഉണ്ടാക്കി സംവൃത; കൊതിയൂറുന്ന വിഡിയോ 

കല്ലുമ്മക്കായ സ്വയം തയ്യാറാക്കുന്ന വിഡിയോയാണ് സംവൃത പങ്കുവച്ചിരിക്കുന്നത്
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

ഭിനയത്തിൽ അത്ര സജീവമല്ലെങ്കിലും ഇപ്പോഴും മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് സംവൃത സുനിൽ. ഭർത്താവ് അഖിൽ രാജിനും മക്കളായ അഗസ്ത്യയ്ക്കും രുദ്രയ്ക്കും ഒപ്പം അമേരിക്കയിലാണ് സംവൃത ഇപ്പോൾ. ജീവിതത്തിലെ സന്തോഷ നിമിഷങ്ങളും വിശേഷങ്ങളുമെല്ലാം സോഷ്യൽ മീഡിയയിലൂടെ താരം ആരാധകരെ അറിയിക്കാറുണ്ട്. ഇപ്പോഴിതാ നാവിൽ കൊതുയൂറുന്ന ഒരു വിഡിയോയാണ് സംവൃത പങ്കുവച്ചിരിക്കുന്നത്. 

സ്വന്തം നാടായ കണ്ണൂരിനെക്കുറിച്ചും അവിടുത്തെ തനത് വിഭവങ്ങളെക്കുറിച്ചും സംവൃത വാചാലയാകുന്നത് പല ഇന്റർവ്യൂകളിലും പതിവാണ്. അമേരിക്കയിലാണെങ്കിലും സംവൃതയുടെ ഈ ഇഷ്ടങ്ങൾക്ക് യാതൊരു മാറ്റവുമില്ല. അമ്മയുണ്ടാക്കുന്ന കല്ലുമ്മക്കായ വിഭവം കഴിക്കാൻ ആ​ഗ്രഹം തോന്നിയപ്പോൾ അത് സ്വയം ഉണ്ടാക്കി കഴിക്കുന്ന വിഡിയോയാണ് സംവൃത ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. 

നിങ്ങളുടെ അമ്മ ഉണ്ടാക്കുന്ന ഒരു വിഭവത്തിനായി നിങ്ങൾ കൊതിക്കുമ്പോൾ, അത് ലഭിക്കാൻ മാർഗമൊന്നുമില്ലാത്തപ്പോൾ - അത് സ്വയം ഉണ്ടാക്കുക, തിന്നുക, ആസ്വദിക്കൂ! എന്ന് കുറിച്ചാണ് നടി വിഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധിപ്പേരാണ് വിഡിയോയ്ക്ക് കമന്റുകൾ കുറിച്ചിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com