ഒന്നായിട്ട് ഒൻപത് വർഷം; സന്തോഷം പങ്കുവച്ച് സംവൃത സുനിൽ, ചിത്രങ്ങൾ

വിവാഹദിനത്തിനെ ചിത്രവും താരം ആരാധകർക്കായി പങ്കുവച്ചു
ചിത്രം; ഇൻസ്റ്റ​ഗ്രാം
ചിത്രം; ഇൻസ്റ്റ​ഗ്രാം
Updated on: 
1 min read

ഒൻപതാം വിവാഹ വാർഷികത്തിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയ നായിക സംവൃത സുനിൽ. ഭർത്താവ് അഖിൽ രാജുമൊന്നിച്ചുള്ള ചിത്രം പങ്കുവച്ചാണ് സംവൃത സന്തോഷം ആരാധകരുമായി പങ്കുവച്ചത്. വിവാഹദിനത്തിനെ ചിത്രവും താരം ആരാധകർക്കായി ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചു. സിനിമയിലുള്ളവരും ആരാധകരുമടക്കം നിരവധിപ്പേരാണ് ഇരുവർക്കും ആശംസകൾ അറിയിക്കുന്നത്. 

2012 ലായിരുന്നു അഖിലുമായുളള സംവൃതയുടെ വിവാഹം. വിവാഹശേഷം അഭിനയത്തിൽനിന്നും വിട്ടുനിന്ന സംവൃത 2019 ൽ ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’ എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് മടങ്ങിയെത്തിയിരുന്നു. ബിജു മേനോന്റെ നായികയായിട്ടായിരുന്നു സംവൃതയുടെ മടങ്ങിവരവ്.

അ​ഗസ്ത്യയും രുദ്രയും

രണ്ടുമക്കളാണ് സംവൃതയ്ക്ക്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് മൂത്ത മകൻ അഗസ്ത്യയ്ക്ക് അനിയനായി മറ്റൊരു കുഞ്ഞ് കൂടി ജീവിതത്തിലേക്ക് എത്തിയ സന്തോഷം സംവൃത പങ്കുവച്ചത്. കുഞ്ഞിന് രുദ്ര എന്നാണ് പേരു നൽകിയതെന്നും സംവൃത പറഞ്ഞിരുന്നു. കുടുംബത്തോടൊപ്പം യുഎസിലാണ് സംവൃതയുടെ താമസം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Jason Sanjay
Antony Perumbavoor
Sangeeth Prathap, Ancy
Sathyan Anthikad, Mohanal and Anoop Sathyan
X

FOLLOW US

ON GOOGLE DISCOVER