അഭിനയത്തിനൊപ്പം യുവനടി സാനിയ അയ്യപ്പന്റെ നൃത്തത്തിനും ആരാധകർ ഏറെയാണ്. നൃത്ത റിയാലിറ്റി ഷോയിലൂടെ ശ്രദ്ധനേടിയ താരം സിനിമയിൽ സജീവമായപ്പോഴും ഡാൻസിലൂടെ ആരാധകരുടെ മനം കവരാറുണ്ട്. ഡാൻസ് വിഡിയോകൾ ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും പങ്കുവച്ചാണ് സാനിയ പ്രകടനങ്ങൾ ആരാധകരിലേക്കെത്തിക്കുന്നത്. ഇപ്പോഴിതാ വീണ്ടുമൊരു തകർപ്പൻ പ്രകടനവുമായി എത്തിയിരിക്കുകയാണ് നടി.
സാനിയയും സുഹൃത്ത് ഷമാസും ചേർന്നുള്ള പ്രകടനമാണ് ഇപ്പോൾ വൈറലാകുന്നത്. ‘ഗ്രാമഫോൺ’ എന്ന ചിത്രത്തിലെ ‘പൈക്കുറുമ്പിയെ മേയ്ക്കും’ എന്നു തുടങ്ങുന്ന ഗാനത്തിനാണ് ഇരുവരും ചുവടുവച്ചിരിക്കുന്നത്. മധുവിധു കാലമല്ലേ... മധുരയ്ക്ക് പോയതല്ലെ എന്ന ഭാഗമാണ് ഇവർ ഡാൻസിനായി തിരഞ്ഞെടുത്തത്.
തമിഴ് നടൻ മാധവൻ, നടി നവ്യ നായർ തുടങ്ങിയ താരങ്ങളും നിരവധി ആരാധകരുമാണ് സാനിയയ്ക്ക് അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates