ബ്ലൗസിന് പകരം ടീ ഷർട്ട്, അമ്മയുടെ സാരി അടിച്ചുമാറ്റി സനൂഷ; ചിത്രങ്ങൾ  

ബ്ലൗസ് കണ്ടെത്താൻ പരാജയപ്പെട്ട് ഒടുവിൽ ടീഷർട്ട് ബ്ലൗസാക്കിയ കഥ പങ്കുവച്ചാണ് സനൂഷ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്
സനൂഷ/ ചിത്രം: ഫേസ്ബുക്ക്
സനൂഷ/ ചിത്രം: ഫേസ്ബുക്ക്
Updated on: 
1 min read

അമ്മയുടെ സാരി അടിച്ചുമാറ്റി ഉടുത്താണ് നടി സനൂഷ ഇക്കുറി പ്രേക്ഷകർക്ക് വിഷു ആശംസിക്കാൻ എത്തിയത്. സാരിക്ക് ബ്ലൗസ് കണ്ടെത്താൻ പരാജയപ്പെട്ട് ഒടുവിൽ ടീഷർട്ട് ബ്ലൗസാക്കിയ കഥ പങ്കുവച്ചാണ് സനൂഷ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. 

"വിഷുവിന് വീട്ടിലാണെങ്കിൽ സാരിയുടുത്ത് ചിത്രങ്ങളെടുക്കാൻ വല്ലാത്ത ആഗ്രഹമാണ്. പക്ഷേ സാരിയൊക്കെ എവിടെയാണെന്ന പിടിയില്ല, കാരണം അത് അമ്മയുടെ ഡിപ്പാർട്ട്മെന്റാണ്. അതുകൊണ്ട് അമ്മ തിരക്കിലാകുന്ന സമയം വരെ കാത്തിരുന്ന് ഒടുവിൽ അമ്മയുടെ ഏറ്റവും പഴയ ഒരു സാരിയങ്ങ് അടിച്ചുമാറ്റു. അപ്പോഴാണ് സാരിക്കിണങ്ങിയ ബ്ലൗസില്ലെന്നറിയുന്നത്. അപ്പോപിന്നെ ഒരു നൂജെൻ ​ഗേളായി ടീ ഷർ‍ട്ട് തന്നെ അങ്ങ് ബ്ലൗസാക്കും", സനൂഷ കുറിച്ചു. 

"വിഷുവിന് ഒരു സാരിയുടുക്കണം, പടം പിടിക്കണം, അതിനായുള്ള കാട്ടികൂട്ടലൊക്കെയായിരുന്നു ഇതൊക്കെ.ഈ ചൂട് സമയത്ത് ഈ നാടകമൊക്കെ കളിച്ചത് എന്തിനെന്നാൽ പ്രിയപ്പെട്ടവരേ നിങ്ങളോട് ഹാപ്പി വിഷു പറയാനാണ്. നിങ്ങൾക്കേവർക്കും കുടുംബവുമൊത്ത് നല്ലൊരു വിഷു സദ്യയും പായസവും സന്തോഷ നിമിഷങ്ങളും ലഭിച്ചുവെന്ന് കരുതുന്നു",സാരി അണിഞ്ഞുള്ള ചിത്രങ്ങൾ പങ്കുവച്ച് സനൂഷ കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER