'സുഡാനി ഫ്രം നൈജീരിയയിലെ ഉമ്മ'; സാവിത്രി ശ്രീധരന്‍ അന്തരിച്ചു

നാടക - ചലച്ചിത്ര നടി സാവിത്രി ശ്രീധരന്‍ അന്തരിച്ചു.
Actress Savitri Sreedharan
സാവിത്രി ശ്രീധരന്‍
Edited By:
Updated on
1 min read

കോഴിക്കോട്: നാടക - ചലച്ചിത്ര നടി സാവിത്രി ശ്രീധരന്‍ (83) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട് മാങ്കാവിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.

2018 ല്‍ സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെയാണ് അവര്‍ സിനിമാ രംഗത്ത് പ്രശസ്തയായത്. ഈ ചിത്രത്തിന് 66-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകളില്‍ പ്രത്യേക പരാമര്‍ശം ലഭിച്ചു. വൈറസ് (2019), ഡാകിനി (2018) എന്നിവയാണ് അവരുടെ മറ്റ് പ്രധാന ചിത്രങ്ങള്‍.

വിഖ്യാത നാടകകൃത്ത് കെ ടി മുഹമ്മദിന്‍റെ നിരവധി നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കലിംഗ, ചിരന്തന തിയറ്റേഴ്സ്, കോഴിക്കോട് സ്റ്റേജ് ഇന്ത്യ തുടങ്ങിയ നാടക ട്രൂപ്പുകളുടെ ഭാഗമായി വേഷമിട്ടിട്ടുണ്ട്.

Actress Savitri Sreedharan
'അതൊരു വല്ലാത്ത അവസ്ഥയാണ്, ഇന്റിമേറ്റ് രം​ഗങ്ങൾ ഷൂട്ട് ചെയ്യുമ്പോൾ ഏറ്റവും അസ്വസ്ഥത ഉണ്ടാക്കുന്നത് അതാണ്'; സംവിധായകൻ
Actress Savitri Sreedharan
അപകടത്തില്‍ മുഖത്ത് ഗുരുതരമായി പരുക്കേറ്റു; 20 ലേറെ തുന്നലുകള്‍; ആറ് ദിവസത്തിനകം സെറ്റിലേക്ക് തിരിച്ചെത്തി മഹിമ നമ്പ്യാര്‍
Summary

Actress Savitri Sreedharan passed away

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com