"ഞാൻ എന്താണോ അതാണ് നീ ഇഷ്ടപ്പെട്ടത്", ഷംന കാസിം ദുബായിൽ വിവാഹിതയായി; ചിത്രങ്ങൾ  

അടുത്തബന്ധുക്കളും സുഹൃത്തുക്കളുമാണ് ചടങ്ങുകളിൽ പങ്കെടുത്തത്
ഫോട്ടോ: ഫെയ്സ്ബുക്ക്
ഫോട്ടോ: ഫെയ്സ്ബുക്ക്
Updated on: 
1 min read

നടി ഷംന കാസിം വിവാഹിതയായി. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് വരൻ. ദുബായിൽ നടന്ന വിവാഹാഘോഷത്തിന്റെ ചിത്രങ്ങൾ നടി പങ്കുവച്ചു. അടുത്തബന്ധുക്കളും സുഹൃത്തുക്കളുമാണ് ചടങ്ങുകളിൽ പങ്കെടുത്തത്. 

"ഞാൻ ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ ആയിരിക്കില്ല ഞാൻ, ഒരു നല്ല പങ്കാളിയുടെ എല്ലാ സ്വഭാവങ്ങളും എന്നിൽ ഇല്ലായിരിക്കാം പക്ഷെ ഈ കുറവുകളൊക്കെ ഓർത്ത് സ്വയം ചെറുതായി ചിന്തിക്കാൻ നീ ഒരിക്കലും ഇടനൽകിയിട്ടില്ല. ഞാൻ എന്താണോ അതാണ് നീ ഇഷ്ടപ്പെട്ടത്, ഒരിക്കലും എന്നെ മാറ്റാൻ ശ്രമിച്ചിട്ടില്ല. എന്നിലെ ഏറ്റവും മികച്ചത് പുറത്തെടുക്കാൻ സ്വയം പ്രയത്നിക്കാൻ അതെന്നെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ഇന്ന് നമ്മുടെ പ്രിയപ്പെട്ടവരുടെ മുന്നിൽ വച്ച് നമ്മൾ ഒന്നിച്ചുള്ള ഈ മനോഹര യാത്ര ഞാൻ തുടങ്ങി. നിന്റെ കൂടെ എല്ലാ അവസ്ഥയിലും ഉണ്ടായിരിക്കുമെന്നും എപ്പോഴും പിന്തുണയ്ക്കുമെന്നും ഞാൻ ഉറപ്പ് തരുന്നു", എന്ന് കുറിച്ചാണ് ഷംന വിവാഹചിത്രങ്ങൾ പങ്കുവച്ചത്. സ്റ്റുഡിയോ 360 ബൈ പ്ലാൻ ജെ ഇവന്റ് കമ്പനിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

റിയാലിറ്റി ഷോയിലൂടെയാണ് കണ്ണൂർ സ്വദേശിയായ ഷംന ശ്രദ്ധേയയാകുന്നത്. 2004ൽ മഞ്ഞു പോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെയാണ്  അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്. ശ്രീ മഹാലക്ഷ്മി എന്ന തെലുങ്ക് ചിത്രമാണ് ആദ്യ അന്യഭാഷാ സിനിമ. ജോസഫ് സിനിമയുടെ തമിഴ് റീമേക്കായ വിസിത്തിരനിലാണ് നടി അവസാനം അഭിനയിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Chali Pala and Mohanlal
Karthik Subbaraj, Dorothy
Keerthy Suresh
Jason Sanjay
X

FOLLOW US

ON GOOGLE DISCOVER