‘നാഗവല്ലി’യെ ഓർമ്മിപ്പിച്ച് ശോഭന; ശ്രദ്ധനേടി വിഡിയോ 

മന്ത്ര, നാഗവല്ലി, മലയാളം മൂവീസ് എന്നീ ഹാഷ്ടാഗുകളോടെയാണ് താരം വിഡിയോ പങ്കുവച്ചിരിക്കുന്നത്
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം
Updated on: 
1 min read

കരിയറിലെ ഏറ്റവും ശ്രദ്ധ നേടിയ കഥാപാത്രങ്ങളിലൊന്നായ ‘നാഗവല്ലി’യെ ഓർമ്മിപ്പിച്ച് ശോഭനയുടെ വിഡിയോ. നൃത്തത്തിന്റെ വേഷവിധാനങ്ങളിൽ ഒരു വരാന്തയിലൂടെ നടന്നുവരുന്ന ശോഭനയെ ആണ് വീഡിയോയിൽ കാണുക. ഞാൻ എന്റെ ഭൂതകാലത്തിന്റെയും അനുഭവങ്ങളുടെയും തുടർച്ചയാണെന്ന് വിഡിയോയുടെ പശ്ചാതലത്തിൽ ശോ‌ഭന പറയുന്നതും കേൾക്കാം. 

മന്ത്ര, നാഗവല്ലി, മലയാളം മൂവീസ് എന്നീ ഹാഷ്ടാഗുകളോടെയാണ് താരം ഇൻസ്റ്റ​ഗ്രാമിൽ വിഡിയോ പങ്കുവച്ചിരിക്കുന്നത്. 1993 ഡിസംബർ 23നാണ് മണിച്ചിത്രത്താഴ് തിയേറ്ററുകളിലെത്തിയത്. പുറത്തിറങ്ങിയിട്ട് 27 വർഷങ്ങൾ പിന്നിട്ടെങ്കിലും സിനിമാപ്രേമികളുടെ മനസ്സിൽ ഇന്നും മായാത്ത സിനിമാനുഭവമാണ് ചിത്രം സമ്മാനിച്ചത്. “ആ നാഗവല്ലി മാജിക് ഒരിക്കലും നിങ്ങളെ വിട്ടുപോവില്ല,” എന്നാണ് ശോഭനയുടെ വിഡിയോയ്ക്ക് ആരാധകരുടെ കമന്റ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER