സമ്പാദ്യം മുഴുവന്‍ തീര്‍ന്നു, ജീവിക്കാന്‍ കഷ്ടപ്പെടുകയാണ്; സഹായം അഭ്യര്‍ത്ഥിച്ച് നടി 

സല്‍മാര്‍ ഖാന്‍ നായകനായ ബജ്‌റംഗി ബായ്ജാന്‍ അടക്കമുള്ള സിനിമകളില്‍ അഭിനയിച്ച നടിയാണ് സുനിത
സുനിത ഷിറോള്‍
സുനിത ഷിറോള്‍
Updated on
1 min read


കോവിഡ് കാലത്ത് സാമ്പത്തികപ്രതിസന്ധിയില്‍ വലയുകയാണെന്ന് തുറന്നുപറഞ്ഞ് സഹായം അഭ്യര്‍ത്ഥിക്കുകയാണ് ഹിന്ദി സിനിമ സീരിയല്‍ നടി സുനിത ഷിറോള്‍. സല്‍മാര്‍ ഖാന്‍ നായകനായ ബജ്‌റംഗി ബായ്ജാന്‍ അടക്കമുള്ള സിനിമകളില്‍ അഭിനയിച്ച നടിയാണ് സുനിത. സമ്പാദ്യം മുഴുവന്‍ കോവിഡ് കാലത്ത് ചിലവിനായി എടുക്കേണ്ടിവന്നെന്നും അപ്രതീക്ഷിതമായി വന്ന ആശുപത്രി ചിലവ് വലച്ചെന്നും പറയുകയാണ് നടി. 

"കോവിഡ് വ്യാപനത്തിന് മുമ്പുവരെ ഞാന്‍ ജോലി ചെയ്തിരുന്നു. ഈ കാലം തള്ളിനീക്കാന്‍ എന്റെ സമ്പാദ്യം മുഴുവന്‍ വിനിയോഗിച്ചു. ഇതിനിടയില്‍ വൃക്കയില്‍ അണുബാധ കണ്ടെത്തിയതിനെത്തുടര്‍ന്ന് ആശുപത്രിയിലായി. ആശുപത്രിയില്‍ വച്ച് വീണു കാലൊടിഞ്ഞു", സുനിത പറഞ്ഞു. 

നടി നുര്‍പൂര്‍ അലങ്കാറിന്റെ വീട്ടിലാണ് സുനിത ഇപ്പോള്‍ താമസിക്കുന്നത്. പണമില്ലാതിരുന്നതിനാല്‍ മൂന്ന് മാസത്തിലേറെയായി വീട്ടുവാടക കൊടുക്കാനാവാതെ വലഞ്ഞ സുനിതയെ നുര്‍പൂര്‍ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. തനിക്കായി ഒരു നേഴ്സിനെ നുര്‍പൂര്‍ ജോലിക്കെടുത്തെന്നും സുനിത പറഞ്ഞു. പണം വേണ്ടതുകൊണ്ട് ജോലിയിലേക്ക് മടങ്ങിയെത്തണമെന്നാണ് സുനിതയുടെ ആഗ്രഹം. പക്ഷെ കാലിലെ പ്രശ്‌നം നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലേക്ക് നടിയെ എത്തിച്ചിരിക്കുകയാണ്. 

2003ല്‍ ഭര്‍ത്താവ് മരിച്ചതോടെ ഒറ്റയ്ക്കാണ് സുനിത. ജീവിക്കാന്‍ ഏറെ ബുദ്ധിമുട്ടുകയാണെന്നും ഇങ്ങനെയൊരു സാഹചര്യം മുന്നില്‍കണ്ട് ഒന്നും കരുതിവയ്ക്കാതിരുന്നതില്‍ ഇപ്പോല്‍ പശ്ചാതപിക്കുന്നെന്നും പറയുകയാണ് നടി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Sanchita Ugale, Sushant Singh Rajput
Arya, Karuppu
Dridam
Santhy Balachandran, Murali Gopy
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com