അത് തെറ്റുപറ്റിയത്, നടി തന്യ മരിച്ചിട്ടില്ല; ​ഗുരുതരാവസ്ഥയിലെന്ന് മാനേജർ 

ഞായറാഴ്ച രാത്രിയോടെ തന്യ മരിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
തന്യ റോബർട്ട് /ഫയല്‍ ചിത്രം
തന്യ റോബർട്ട് /ഫയല്‍ ചിത്രം
Updated on
1 min read

ഹോളിവുഡ് നടി തന്യ റോബർട്ട് മരിച്ചെന്ന തരത്തിൽ പുറത്തുവന്ന വാർത്തകൾ തെറ്റ്. ആശുപത്രിയിൽ തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിലുള്ള നടിയുടെ നില ​ഗുരുതരമാണ്. 

ഞായറാഴ്ച രാത്രിയോടെ തന്യ മരിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. നടിയുടെ മാനേജർ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എന്നാൽ പിന്നീട് ഈ വാർത്ത തെറ്റാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചെന്ന് മാനേജൻ മൈക്ക് പിങ്കിൾ തന്നെയാണ് മാധ്യമങ്ങളോട് പറഞ്ഞത്. 

ജെയിംസ് ബോണ്ട് സിനിമയായ "എ വ്യൂ ടു എ കിൽ", ടിവി സീരീസ് "ദാറ്റ് 70സ് ഷോ" എന്നിവയിലൂടെ പ്രശസ്തയായ നടിയാണ് തന്യ. ക്രിസ്മസ് രാത്രി വളർത്തുനായയുമായി നടക്കാനിറങ്ങിയപ്പോൾ തളർന്നുവീണതിനെത്തുടർന്നാണ് നടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 65 കാരിയായ നടിയുടെ നില ഇപ്പോഴും ​ഗുരുതരമാണെന്നാണ് ആശുപത്രിയിൽ നിന്ന് അറിയിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
Dhruv Vikram, Anupama Parameswaran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com