'മീശയില്ലാത്ത മിനുമിനാ മുഖമുള്ള ഒരാളെ കണ്ടുപിടിച്ചു തരണം, പ്രേമിക്കാനാ.. '; സംയുക്തയ്‌ക്കും ബിജു മേനോനും ഇന്ന് വിവാഹ വാർഷികം, ആശംസകൾ നേർന്ന് ഊർമിള ഉണ്ണി 

ബിജു മേനോനും സംയുക്ത വർമ്മയ്‌ക്കും ഇന്ന് 20-ാം വിവാഹ വാർഷികം
ബിജു മേനോൻ, സംയുക്ത/ ഫെയ്‌സ്‌ബുക്ക്
ബിജു മേനോൻ, സംയുക്ത/ ഫെയ്‌സ്‌ബുക്ക്
Updated on
2 min read

പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരജോഡിയാണ് സംയുക്തയ്‌ക്കും ബിജു മേനോനും. വെള്ളിത്തിരയിൽ ഒന്നിച്ചഭിനയിച്ച താരങ്ങൾ ജീവിത്തതിൽ ഒന്നിച്ചിട്ട് ഇന്ന് 20 വർഷം തികയുകയാണ്. വിവാഹ വാർഷികം ആ​ഘോഷിക്കുന്ന ഇരുവരുക്കും ആസംശകൾ നേർന്ന് നടിയും സംയുക്തയുടെ ചെറിയമ്മയുമായ ഊർമിള ഉണ്ണി ഫെയ്‌സ്‌ ബുക്കിൽ പോസ്റ്റ് ചെയ്‌ത കുറിപ്പാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. കുട്ടിക്കാലത്തെ സംയുക്തയുടെ വികൃതിയും കുറുമ്പുമൊക്കെ ഊർമിള കുറിപ്പിൽ പറയുന്നുണ്ട്. 14-ാം വയസിൽ ഹിന്ദി പാട്ടുകൾ കണ്ട് പ്രേമിക്കാൻ മീശയില്ലാത്ത മിനുമിനാ മുഖമുള്ള ഒരാളെ കണ്ടുപിടിച്ചു തരണമെന്ന് സംയുക്ത പറഞ്ഞതും ഊർമിള രസകരമായി എഴുതുന്നുണ്ട്.  

ഊർമിള ഉണ്ണി ഫെയ്‌സ്‌ബുക്ക് പോസ്റ്റ്


ജീവിതം സുന്ദരം

കുട്ടിക്കാലത്ത് നല്ല കുറുമ്പിയായിരുന്നു സംയുക്ത .എവിടെയായാലും ഉള്ള സ്ഥലത്ത് വേഗത്തിൽ വട്ടത്തിൽ ഓടുക, വീഴുക ശരീരമാകെ മുറിവേൽപ്പിക്കുക അതാണ് ഹോബി !

വീട്ടിൽ നിന്നു നടക്കാവുന്ന ദൂരമേയുള്ളു സ്ക്കൂളിലേക്ക് .വൃത്തിയായി ഒരുക്കിയാണ് അവളെ സ്ക്കൂളിലേക്ക് വിടുക .എൻ്റെ ചൂണ്ടുവിരൽ പിടിച്ചു നടക്കുമ്പോൾ അവൾ പറയും ഹോം വർക്ക് ചെയ്യുമ്പോൾ അമ്മ എന്നെ കുറെ ചീത്ത പറഞ്ഞുതാത്താ തൈ .എന്നെ അത്രക്ക് ഇഷ്ടമല്ലെങ്കിൽ ചുരുട്ടി കൂട്ടി വയറ്റിലേക്ക് ഇട്ടോളൻ പറയു അമ്മയോട് ..... എനിക്കു താത്താതെയ്യെ മാത്രമെ ഇഷ്ടമുള്ളു .സ്ക്കൂളിൽ നിന്നു തിരിച്ചു വരുമ്പോൾ അവളുടെ രൂപമൊന്നു കാണണം ,തലമുടിയൊക്കെ ഷോക്കടിച്ച പോലെ പൊങ്ങി നിൽക്കുന്നുണ്ടാവും .മേലാ സകലം ചെളി പുരണ്ടിരിക്കും .ഷൂസിൻ്റെ ലേസ് കൂട്ടികെട്ടി തോളിലിട്ടിരിക്കും !!

അവൾക്കു 14 വയസ്സായി .ഹിന്ദി പാട്ടുകൾ Tv യിൽ കണ്ടിരിക്കുമ്പോൾ സo യുക്ത എന്നോടു പറഞ്ഞു ."മീശയില്ലാത്ത മിനുമിനാ മുഖമുള്ള ഒരാളെ താത്താ തൈ എനിക്കു കണ്ടു പിടിച്ചു തരണം ... പ്രേമിക്കാനാ" ... ഉമചേച്ചി എന്നെ അടുക്കളയിൽ നിന്നു കണ്ണുരുട്ടി നോക്കി .

സംയുക്ത സിനിമാ താരമായി .അവൾക്കു തിരക്കായി.എൻ്റെ ഒരു സുഹൃത്ത് എന്നെ വിളിച്ചു പറഞ്ഞു സംയുക്തയും ,ബിജു മേനോനും പ്രണയത്തിലാണെന്ന് കേൾക്കുന്നല്ലോ ഊർമ്മിളേ .... ഞാൻ പൊട്ടിച്ചിരിച്ചു !"ചുമ്മാ "!!! ഒന്നാമത്തെ കാര്യം അവൾ പ്രണയിക്കുന്നത് പോലും എന്നോട് ചോദിച്ചിട്ടായിരിക്കും ... പിന്നെ മിനുമിനാ മുഖമുള്ളയാൾ വേണമല്ലോ .. അല്ലാതെ രോ മേശ്വരനായ ബിജുനെ അവൾക്കു ശരിയാവുമോ ...?
നമ്മുടെ മനസ്സിൽ കുട്ടികൾ വലുതാവലേ യില്ല .ഞാനെന്തു മണ്ടിയാണ് അവൾ പ്രണയമൊക്കെ എന്നോട് പറയുമെന്നു കരുതി വെറുതെ കാത്തിരുന്നു .....
അവരുടെ ഇരുപതാം വിവാഹ വാർഷികം വന്നെത്തി.

ഞാൻ സംയുക്തയോടു ചോദിച്ചു എങ്ങിനെ പോകുന്നു കുടുംബ ജീവിതം ? അവൾ പറഞ്ഞു ; ''ചിലർ നമ്മുടെ ജീവിതത്തിൽ എത്തുമ്പോൾ മുതൽ നമുക്ക് ഒരു ഉത്തരവാദിത്വം അനുഭവപ്പെടും .അതു തോന്നിയാൽ ആ ബന്ധം നിലനിൽക്കും. സ്നേഹത്തിനു വേണ്ടിയുള്ള വിട്ടുവീഴ്ചകളാണ് പിന്നീടങ്ങോട്ട് .ഞാനിപ്പോൾ സoയുക്തയല്ല; സംതൃപ്തയാണ് താത്താ തൈ .... ഞാൻ കുസൃതി ചോദ്യം ചോദിച്ചു ..അപ്പൊ മിനുമിനുത്ത മുഖമുള്ളയാൾ ? അവൾ പൊട്ടി ചിരിച്ചു എന്നിട്ട് മമ്മുക്കയുടെ വാക്കുകൾ കടമെടുത്തു.

ഭാര്യാഭർത്തൃബന്ധം എന്നു പറയുന്നത് ഒരുരക്തബന്ധമല്ല ,പക്ഷെ എല്ലാ ബന്ധങ്ങളും ,ജീവിതവും ഒക്കെ തുടങ്ങുന്നത് ഒരു വിവാഹബന്ധത്തിൽ നിന്നാണ് .പരസ്പരം മനസ്സിലാക്കുന്ന ഒരു ജീവിത പങ്കാളിയുണ്ടെങ്കിൽ പിന്നെ ജീവിതം സുന്ദരം !!

"ജന്മങ്ങൾക്കപ്പുറമെന്നോ ,ഒരു ചെമ്പകം പൂക്കും സുഗന്ധം ..
( ഇന്നു വിവാഹ വാർഷികം )

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com