'അമ്മ മരിച്ചപ്പോള്‍ ഞാന്‍ കരഞ്ഞില്ല, എടുക്കുമ്പോള്‍ കണ്ണീര്‍ വരാത്തതിനാല്‍ അലറി'; വിങ്ങലോടെ വീണ നായര്‍

എല്ലാവരും എന്നോട് ചോദിക്കുന്നുണ്ട്, നീയെന്താണ് കരായത്തത്?
Veena Nair About Mother's Demise
Veena Nair About Mother's Demiseഇന്‍സ്റ്റഗ്രാം
Updated on
1 min read

അമ്മ മരിച്ചപ്പോള്‍ താന്‍ കരഞ്ഞിട്ടില്ലെന്ന് നടി വീണ നായര്‍. അമ്മ മരിച്ചുവെന്നത് തനിക്ക് വിശ്വസിക്കാന്‍ സാധിച്ചിരുന്നില്ല. അതിനാല്‍ താന്‍ കരഞ്ഞില്ലെന്നാണ് വീണ പറയുന്നത്. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് വീണ നായര്‍ മനസ് തുറന്നത്.

Veena Nair About Mother's Demise
നായികയായി പാക് നടി; ദില്‍ജിത് ദൊസാഞ്ചിന് സൈബര്‍ ആക്രമണം; രാജ്യദ്രോഹി വിളികള്‍ക്ക് നടന്റെ മറുപടി

എന്നാല്‍ പിന്നീട് അമ്മയുടെ മരണത്തിന്റെ സങ്കടത്തില്‍ താന്‍ മിക്ക ദിവസങ്ങളിലും കരഞ്ഞുവെന്നും താരം പറയുന്നു. പതിയെയാണ് ആ വേദനയെ മറികടക്കുന്നതെന്നാണ് താരം പറയുന്നത്.

''അമ്മ മരിച്ച സമയത്ത് ഞാന്‍ കരഞ്ഞിട്ടില്ല. അതെന്താണെന്ന് ചോദിച്ചാല്‍ എനിക്കറിയില്ല. വിശ്വസിക്കാന്‍ പറ്റാത്ത ചില കാര്യങ്ങള്‍ അംഗീകരിക്കാന്‍ നമുക്ക് സാധിച്ചെന്ന് വരില്ലല്ലോ. ആ സാഹചര്യം അനുഭവിച്ചവര്‍ക്കേ അത് മനസിലാകൂ. പെട്ടെന്നാണ് സംഭവിച്ചത്. നടന്നു കയറിയ ആള് തിരിച്ചുവരുമ്പോള്‍ നമ്മുടെ കൂടെ ഇല്ല എന്ന് അറിയുമ്പോള്‍ അംഗീകരിക്കാന്‍ പാടാണല്ലോ'' എന്നാണ് വീണ നായര്‍ പറയുന്നത്.

'അമ്മയെ ഹാളില്‍ കിടത്തുമ്പോഴും ഞാന്‍ നോക്കുന്നത് അമ്മ ഇല്ലേ എന്റെ കൂടെ എന്നാണ്. വിശ്വസിക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. കരയാന്‍ പറ്റാതെ വന്നപ്പോള്‍ അവസാനം എടുക്കുന്ന സമയം ഞാന്‍ കാറുകയാണ് ചെയ്തത്. കണ്ണീര്‍ വരാത്തതിനാല്‍. അങ്ങനൊരു അവസ്ഥയായിരുന്നു. ഞാന്‍ കരഞ്ഞിട്ടില്ല. കരച്ചില്‍ വരുന്നില്ല. എല്ലാവരും എന്നോട് ചോദിക്കുന്നുണ്ട് നീയെന്താണ് കരായത്തത് എന്ന്'' വീണ കൂട്ടിച്ചേര്‍ക്കുന്നു.

Veena Nair About Mother's Demise
'രാമായണത്തിലേയും മഹാഭാരതത്തിലേയും അത്ര വയലന്‍സ് സിനിമയിലില്ല'; ബോധമുള്ളവര്‍ക്ക് സഹിക്കില്ലെന്ന് മധു

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ് സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും സുപരിചിതയാണ് വീണ നായര്‍. സിനിമയിലും ടെലിവിഷനിലുമെല്ലാം ഓര്‍ത്തിരിക്കാവുന്ന കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട് വീണ. ബിഗ് ബോസ് മത്സരാര്‍ത്ഥിയായും മലയാളികള്‍ക്ക് പരിചിതയാണ്. ഈയ്യടുത്തായിരുന്നു വീണ വിവാഹമോചിതയാകുന്നത്. വിവാഹ മോചനത്തെക്കുറിച്ചും അഭിമുഖത്തില്‍ വീണ സംസാരിക്കുന്നുണ്ട്.

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ് സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും സുപരിചിതയാണ് വീണ നായര്‍. സിനിമയിലും ടെലിവിഷനിലുമെല്ലാം ഓര്‍ത്തിരിക്കാവുന്ന കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട് വീണ. ബിഗ് ബോസ് മത്സരാര്‍ത്ഥിയായും മലയാളികള്‍ക്ക് പരിചിതയാണ്. ഈയ്യടുത്തായിരുന്നു വീണ വിവാഹമോചിതയാകുന്നത്. വിവാഹ മോചനത്തെക്കുറിച്ചും അഭിമുഖത്തില്‍ വീണ സംസാരിക്കുന്നുണ്ട്.

മുന്‍ ഭര്‍ത്താവ് കണ്ണനില്‍ നിന്നും തനിക്ക് നല്ല അനുഭവങ്ങളേയുള്ളൂ. ചില താളപ്പിഴകള്‍ സംഭവിച്ചു. അതിനെ ശരിയായ രീതിയില്‍ കൈകാര്യം ചെയ്തില്ല. രണ്ട് പേരുടെ ഭാഗത്തും തെറ്റുണ്ട്. ഒരു പക്ഷെ അച്ഛനും അമ്മയും ഉണ്ടായിരുന്നുവെങ്കില്‍ ഇങ്ങനൊന്നും സംഭവിക്കില്ലായിരുന്നുവെന്നും വീണ പറയുന്നു. കണ്ണന്റെ ഇപ്പോഴത്തെ പങ്കാളി നല്ല സ്ത്രീയാണ്. ചേരേണ്ടവര്‍ തന്നെയാണ് ചേര്‍ന്നിരിക്കുന്നതെന്നും താരം പറയുന്നു.

Summary

Veena Nair says she didn't cry when her mother passed. she was so shocked that she couldn't accept what happened.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com