നടി അദിതി റാവുവും സിദ്ധാര്‍ഥും വിവാഹിതരായി; സോഷ്യല്‍ മീഡിയയില്‍ ആശംസാ പ്രവാഹം

വിവാഹം കഴിഞ്ഞെന്നുള്ള വാര്‍ത്തകള്‍ വന്നുവെങ്കിലും വിവാഹ ചിത്രങ്ങള്‍ ഇതുവരെയും പുറത്തു വന്നിട്ടില്ല
സിദ്ധാര്‍ത്ഥും നടി അദിതി റാവുവും
സിദ്ധാര്‍ത്ഥും നടി അദിതി റാവുവുംഇന്‍സ്റ്റഗ്രാം
Updated on
1 min read

തെന്നിന്ത്യന്‍ താരം സിദ്ധാര്‍ത്ഥും നടി അദിതി റാവുവും വിവാഹിതരായെന്ന് റിപ്പോര്‍ട്ട്. ഏറെ കാലത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. തെലങ്കാന വാനപര്‍ത്തിയിലെ ശ്രീരംഗപുരം ക്ഷേത്രത്തില്‍ ഇന്ന് രാവിലെയായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞെന്നുള്ള വാര്‍ത്തകള്‍ വന്നുവെങ്കിലും വിവാഹ ചിത്രങ്ങള്‍ ഇതുവരെയും പുറത്തു വന്നിട്ടില്ല.

നിരവധി പേരാണ് സോഷ്യല്‍ മിഡിയയില്‍ ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ച് എത്തുന്നത്. 2021ല്‍ പുറത്തിറങ്ങിയ തമിഴ് തെലുങ്ക് ദ്വിഭാഷ ചിത്രമായ മഹാസമുദ്രത്തിലാണ് ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. അതേസമയം നിരവധി സിനിമാ പരിപാടികളിലും ചടങ്ങുകളിലും ഇരുവരും ഒന്നിച്ചെത്തിയിട്ടുണ്ട്. ചിത്തയാണ് സിദ്ധാര്‍ത്ഥ് അവസാനമായി അഭിനയിച്ച ചിത്രം.

അദിതിയുടെ രണ്ടാം വിവാഹമാണിത്. സത്യദീപ് മിശ്രയെയാണ് അദിതി ആദ്യം വിവാഹം കഴിച്ചത്. കഴിഞ്ഞ വര്‍ഷം അദിതിയുടെ പിറന്നാള്‍ ദിനത്തില്‍ സോഷ്യല്‍ മിഡിയയില്‍ സിദ്ധാര്‍ത്ഥ് ആശംസാ പോസ്റ്റ് പങ്കുവച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

17 year old female cricketer
Karisma Kapoor, Abhishek Bachchan
Aamir Khan, Eva Grover
Akhil Vidyadhar and Greeshma Bose
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com