'വില്ല് വില്ല്...'; സോഷ്യല്‍ മീഡിയ ഭരിച്ച് വില്ലിലെ പാട്ട്; 'സ്‌ട്രേഞ്ചര്‍ തിങ്‌സും' വിജയ് ചിത്രവും തമ്മിലെന്ത് ബന്ധം?

കമന്റ് ബോക്‌സിലേക്ക് സ്‌ട്രേഞ്ചര്‍ തിങ്‌സ് ആരാധകരുടെ കുത്തൊഴുക്കാണ്.
Stranger Things
Stranger Thingsഫെയ്സ്ബുക്ക്
Updated on
1 min read

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയ ഭരിക്കുന്നത് വില്ല് വില്ല് പാട്ടാണ്. വിജയ് തകര്‍ത്താടിയ വില്ല് എന്ന ചിത്രത്തിലേതാണ് ഈ പാട്ട്. വിജയ്‌ക്കൊപ്പം ഖുശ്ബുവുമെത്തുന്ന ഗാനത്തിലെ ഇരുവരുടേയും ചുവടുവെപ്പ് ആരേയും ആവേശം കൊള്ളിക്കുന്നവരാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പിറങ്ങിയ സിനിമയിലെ ഹിറ്റ് ഗാനം വീണ്ടും ട്രെന്റാകാന്‍ കാരണം നെറ്റ്ഫ്‌ളിക്‌സ് സീരീസായ സ്‌ട്രേഞ്ചര്‍ തിങ്‌സ് ആണ്.

Stranger Things
'ആ പാട്ടിന്റെ ദൃശ്യവത്ക്കരണം കണ്ടപ്പോൾ ഉണ്ണി മേനോന് അതൃപ്തിയായി'; 'ഒരു ചെമ്പനീർ പൂവിറുത്തു' പിറന്നത് ഇങ്ങനെ

നെറ്റ്ഫ്‌ളിക്‌സിന്റെ ഏറ്റവും ജനപ്രീയ സീരീസുകളിലൊന്നാണ് സ്‌ട്രേഞ്ചര്‍ തിങ്‌സ്. നെറ്റ്ഫ്‌ളിക്‌സിന്റെ ഇംഗ്ലീഷ് ഒറിജിനല്‍ സീരീസുകളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട സീരീസാണ് സ്‌ട്രേഞ്ചര്‍ തിങ്‌സ്. സീരീസിന്റെ അഞ്ചാമത്തേതും അവസാനത്തേതുമായ സീസണ്‍ ഈയ്യടുത്താണ് പുറത്തിറങ്ങിയത്. സീസണ്‍ 5ന്റെ ആദ്യ നാല് എപ്പിസോഡുകളാണ് ഇപ്പോള്‍ സ്ട്രീം ചെയ്യുന്നത്. അവസാന എപ്പിസോഡുകള്‍ വരും ദിവസങ്ങളിലായി റിലീസ് ചെയ്യും.

Stranger Things
'മേക്കപ്പ്മാന്‍ പോലുമില്ലാതെ വന്ന അജിത്, കണ്ടിട്ട് എനിക്ക് നാണക്കേട് തോന്നി'; അമ്പരപ്പിച്ച അനുഭവം പങ്കിട്ട് അനുപമ ചോപ്ര

ഇംഗ്ലീഷ് സീരീസും തമിഴ് സിനിമയും തമ്മിലെന്ത് ബന്ധം എന്ന് ചോദിച്ചാല്‍, നേരിട്ട് അങ്ങനെ ബന്ധമൊന്നുമില്ലെന്ന് തന്നെയാകും മറുപടി. പക്ഷെ സോഷ്യല്‍ മീഡിയ രസകരമായൊരു ബന്ധം കണ്ടെത്തിയിരിക്കുകയാണ്. സീരീസിലെ പ്രധാന കഥാപാത്രങ്ങളിലൊന്നാണ് വില്‍ ബയേഴ്‌സ്. നോഹ ഷ്‌നാപ്പ് അവതരിപ്പിക്കുന്ന കഥാപാത്രത്തെ കാണാതാകുന്നിടത്തു നിന്നുമാണ് സീരീസ് ആരംഭിക്കുന്നത്. അഞ്ചാം സീസണിന്റെ അവസാനത്തിലേക്ക് എത്തുമ്പോള്‍ വില്ലിനുണ്ടാകുന്ന ക്യാരക്ടര്‍ ട്രാന്‍സ്ഫര്‍മേഷന്റെ പശ്ചാത്തലത്തില്‍ വില്ല് വില്ല് എന്ന ഗാനം ചേര്‍ത്തുവച്ച് ആഘോഷിക്കുകയാണ് സോഷ്യല്‍ മീഡിയ.

വില്ലിന്റെ ട്രാന്‍സ്ഫര്‍മേഷന്‍ സീനുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകുന്നതിനിടെയാണ് ചില വിരുതന്മാര്‍ വില്ല് വില്ല് പാട്ടുമായി ഇതിനെ കൂട്ടിക്കെട്ടി രസകരമായ റീലുകളുണ്ടാക്കാന്‍ തുടങ്ങിയത്. സ്‌ട്രേഞ്ചര്‍ തിങ്‌സിനുള്ള സ്വീകാര്യതയും അഞ്ചാം സീസണിന് ലഭിക്കുന്ന കയ്യടികളുമെല്ലാം കൂടിയായപ്പോള്‍ വില്ല് വില്ല് പാട്ടും എഡിറ്റഡ് വീഡിയോകളുമൊക്കെ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു. പിന്നാലെ പാട്ടിന്റെ യൂട്യുബ് വിഡിയോയുടെ കമന്റ് ബോക്‌സിലേക്ക് സ്‌ട്രേഞ്ചര്‍ തിങ്‌സ് ആരാധകരുടെ കുത്തൊഴുക്കാണ്. ആരെങ്കിലും ഉടനെ തന്നെ നെറ്റ്ഫ്‌ളിക്‌സിനെ ബന്ധപ്പെടണം, ഈ പാട്ട് വില്ലിന്റെ തീം സോങ് ആക്കാന്‍ പറയണമെന്നൊക്കെയാണ് കമന്റുകള്‍.

അതേസമയം അഞ്ചാം സീസണില്‍ ആകെയുള്ളത് എട്ട് എപ്പിസോഡുകളാണ്. നാല് എപ്പിസോഡുകളാണ് ഇപ്പോള്‍ സ്ട്രീം ചെയ്യുന്നത്. രണ്ടാം വോള്യത്തിലെ മൂന്ന് എപ്പിസോഡുകള്‍ ഡിസംബര്‍ 25 നെത്തും. അവസാനത്തെ എപ്പിസോഡ് എത്തുക ഡിസംബര്‍ 31 നാകും. രണ്ടര മണിക്കൂറാണ് അവസാന എപ്പിസോഡിനുണ്ടാവുക. ഇതേസമയം അവസാന എപ്പിസോഡ് തിയേറ്ററില്‍ റിലീസ് ചെയ്യാനും അണിയറ പ്രവര്‍ത്തകര്‍ ആലോചിക്കുന്നുണ്ട്.

Summary

After Stranger Things season 5 got out, the song rama ram from Vijay strrer Villu gets viral. Social media finds an interesting connection between the two.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com