

സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതരാണ് നടന്‍ കൃഷ്ണ കുമാറിന്റെ കുടുംബം. അച്ഛന്‍ നടനായും രാഷ്ട്രീയ പ്രവര്‍ത്തകനായുമായാണ് പ്രശസ്തി നേടിയതെങ്കില്‍ മക്കള്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് താരങ്ങളായത്. അഹാനയുടേയും ദിയയുടേയും ഹന്‍സികയുടേയും ഇഷാനിയുടേയുമെല്ലാം വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറാറുണ്ട്.
സഹോദരിമാരില്‍ മൂത്തയാള്‍ അഹാന കൃഷ്ണയാണ്. അഭിനേത്രിയായ അഹാന സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമാണ്. അഹാനയും ഛായാഗ്രാഹകന്‍ നിമിഷ് രവിയും പ്രണയത്തിലാണെന്ന് ഏറെ നാളുകളായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ വാര്‍ത്തകളോട് ഇരുവരും മൗനം പാലിക്കുകയാണ്. പക്ഷെ ഈയ്യടുത്ത് കൃഷ്ണകുമാര്‍ തന്നെ ആ ബന്ധം സ്ഥിരീകരിച്ചു.
അഹാനയുടേയും നിമിഷിന്റേയും വിവാഹത്തെക്കുറിച്ചുള്ള സൂചനകളും കൃഷ്ണ കുമാര്‍ നല്‍കിയിരുന്നു. ഇതേക്കുറിച്ച് ഒടുവില്‍ അഹാന തന്നെ വെളിപ്പെടുത്തുകയാണ്. തന്റെ പുതിയ മ്യൂസിക് വിഡിയോ പൂക്കളിന്റെ പ്രൊമോഷന് വേണ്ടി ഹന്‍സികയ്‌ക്കൊപ്പം ഒറിജനല്‍സിന് നല്‍കിയ അഭിമുഖത്തിലാണ് അഹാന മനസ് തുറന്നത്.
ചേച്ചിയെക്കുറിച്ച് കേട്ടിട്ടുള്ള റൂമര്‍ എന്താണെന്ന അവതാരകയുടെ ചോദ്യത്തിന് ഹന്‍സികയാണ് കല്യാണത്തെക്കുറിച്ച് പറഞ്ഞത്. കല്യാണം എന്നാണെന്ന ചോദ്യം കേട്ടാല്‍ അമ്മു അവിടെ നിന്നും മുങ്ങുമെന്നാണ് ഹന്‍സിക പറയുന്നത്. അതൊക്കെ എപ്പോഴെങ്കിലും നടക്കുമെന്നാണ് അഹാന പറയാറെന്നും ഹന്‍സിക പറഞ്ഞു. ഇതോടെ ഓഗസ്റ്റില്‍ അഹാനയുടെ വിവാഹമുണ്ടെന്ന് കേട്ടല്ലോ എന്നായി അവതാരക.
അത് വെറും റൂമര്‍ മാത്രമാണെന്നും എന്നെങ്കിലും നടക്കാന്‍ പോകുന്ന കാര്യത്തെക്കുറിച്ചാണ് അച്ഛന്‍ പറഞ്ഞതെന്നും അഹാന പറഞ്ഞു. എന്നാല്‍ വിവാഹം എന്നായിരിക്കുമോ പ്രണയവുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങളോ അഹാന വെളിപ്പെടുത്താന്‍ ഒരുക്കമായില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates