വീൽചെയറിനായി കാത്തിരുത്തിയത് അരമണിക്കൂർ; ഖുശ്ബുവിനോട് മാപ്പു പറഞ്ഞ് എയർ ഇന്ത്യ

സംഭവം വിവാദമായതിനു പിന്നാലെ ഖുശ്ബുവിനോട് ക്ഷമാപണം നടത്തിയിരിക്കുകയാണ് എയർ ഇന്ത്യ
ഖുശ്ബു/ഫയല്‍ ചിത്രം
ഖുശ്ബു/ഫയല്‍ ചിത്രം
Updated on
1 min read

ചെന്നൈ; കഴിഞ്ഞ ദിവസമാണ് നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദർ തനിക്ക് എയർ ഇന്ത്യയിൽ നിന്നുണ്ടായ മോശം അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞത്. കാലിന് പരിക്കുപറ്റിയ താന്‍ ഒരു വീല്‍ചെയറിനായി അരമണിക്കൂര്‍ കാത്തുനിന്നുവെന്നാണ് ഖുശ്ബു ട്വീറ്റ് ചെയ്തത്. സംഭവം വിവാദമായതിനു പിന്നാലെ ഖുശ്ബുവിനോട് ക്ഷമാപണം നടത്തിയിരിക്കുകയാണ് എയർ ഇന്ത്യ. 

മോശം അനുഭവം ഉണ്ടായതിൽ ക്ഷമ ചോദിക്കുന്നുവെന്നും അടിയന്തരമായി നടപടി സ്വീകരിക്കും എന്നുമാണ് എയർ ഇന്ത്യ പറഞ്ഞത്. ഖുശ്ബുവിന്റെ ട്വീറ്റിനു താഴെയാണ് മറുപടിയുമായി എയർ ഇന്ത്യ എത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഖുശ്ബുവിന് ചെന്നൈ എയർപോർട്ടിൽവച്ച് മോശം അനുഭവമുണ്ടായത്. 

ചെന്നൈ എയര്‍പോര്‍ട്ടില്‍ കാലിന് പരിക്കുപറ്റിയ താന്‍ ഒരു വീല്‍ചെയറിനായി അരമണിക്കൂര്‍ കാത്തുനിന്നുവെന്ന് ഖുശ്ബു ട്വീറ്റ് ചെയ്തത്. മറ്റൊരു എയര്‍ലൈനില്‍ നിന്നും വീല്‍ ചെയര്‍ വാങ്ങിയാണ് തനിക്ക് നല്‍കിയതെന്നും ഖുശ്ബു പറയുന്നു. നിങ്ങള്‍ക്ക് ഇതില്‍ കൂടുതല്‍ നന്നായി ചെയ്യാന്‍ സാധിക്കുമെന്നും ഖുശ്ബു എയര്‍ ഇന്ത്യയെ ഓര്‍മ്മിപ്പിച്ചു. ഈ അടുത്താണ് ഒരു അപകടത്തില്‍ ഖുശ്ബുവിന്‍റെ കാലിന് പരിക്കേറ്റത്. ഇതിന്‍റെ ചിത്രങ്ങള്‍ ഖുശ്ബു സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Kalabhavan Navas, Niyas
I'M Game
Nivin Pauly, Jason Sanjay and Vijay
Mohan Sharma
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com