'നാണമില്ലേ? അവസരം കിട്ടാനാണോ ഈ കാട്ടിക്കൂട്ടല്‍?'; ഐശ്വര്യ ലക്ഷ്മിയുടെ ഗ്ലാമറസ് ലുക്കിന് വിമര്‍ശനം

മുമ്പും വസ്ത്രധാരണത്തിന്റെ പേരില്‍ ഐശ്വര്യയ്ക്ക് ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട്.
Aishwarya Lekshmi
Aishwarya Lekshmi
Updated on
1 min read

വീണ്ടും സോഷ്യല്‍ മീഡിയയ്ക്ക് തീയിട്ട് ഐശ്വര്യ ലക്ഷ്മി. കഴിഞ്ഞ ദിവസം നടന്നൊരു പരിപാടിയില്‍ നിന്നുള്ള ഐശ്വര്യ ലക്ഷ്മിയുടെ ചിത്രങ്ങളും വിഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ഗ്ലാമറസ് ലുക്കിലുള്ള ഐശ്വര്യയുടെ ലുക്കിന് ആരാധകര്‍ കയ്യടിക്കുമ്പോള്‍ മറ്റ് ചിലര്‍ വിമര്‍ശനങ്ങളും ഉന്നയിക്കുന്നുണ്ട്.

Aishwarya Lekshmi
രാഷ്‌ട്രീയ നേതാവിന്റെ മകന്റെ പേരുമായി വില്ലന്റെ പേരിന് സാമ്യം; 'പേട്രിയറ്റി'ന് കത്രിക വച്ച് സെൻസർ ബോർഡ്

തിരുവനന്തപുരത്ത് നടന്നൊരു ഉദ്ഘാടനത്തിനെത്തിയതായിരുന്നു ഐശ്വര്യ ലക്ഷ്മി. വൈറ്റ് ഗൗണ്‍ ആയിരുന്നു താരം ധരിച്ചിരുന്നത്. ഭംഗി കൂട്ടാന്‍ മിനിമലായ ആഭരണങ്ങളും. ഐശ്വര്യയുടെ ഗ്ലാമര്‍ ലുക്ക് ആരാധകര്‍ ഏറ്റെടുക്കുമ്പോള്‍ മറ്റ് ചിലര്‍ കടുത്ത വിമര്‍ശനങ്ങളും ഉയര്‍ത്തുന്നുണ്ട്. ഐശ്വര്യയുടെ ഡ്രസിന്റെ നെക്ക് ആണ് ചിലരെ ചൊടിപ്പിച്ചിരിക്കുന്നത്.

Aishwarya Lekshmi
'കൃപാകരി.. ഓർമയുണ്ടോ ഈ മുഖം എന്ന സിനിമയ്ക്ക് വേണ്ടി ചെയ്തത്'; നന്ദ​ഗോവിന്ദം ഭജൻസിനോട് പാട്ടിന് പിന്നിലെ കഥ പറഞ്ഞ് വിനീത്

'സിനിമയില്‍ അവസരം കുറഞ്ഞു, അതുകൊണ്ടാണ് ഇങ്ങനെയുള്ള വസ്ത്രം ധരിച്ച് ഇറങ്ങിയത്. നാണമാവുന്നില്ലേ? ലജ്ജാകരം, ഇവരെ കണ്ടാണ് പെണ്‍പിള്ളേരൊക്കെ ഇങ്ങനെയുള്ള ഡ്രസ് കോപ്പിയടിക്കുന്നത്, ഇങ്ങനെ കാണിച്ചാലേ അവസരം കിട്ടുകയുള്ളോ, കഷ്ടം. അറിവും വിവരവും ഉള്ള കുട്ടികള്‍ ഇങ്ങനെ കാണിക്കുന്നത് എന്തിനാ? മോഡേണ്‍ ഡ്രസ് മാന്യമായി ഇട്ടാലും സുന്ദരി ആണല്ലോ. ഇത് അല്‍പ്പം കടന്നുപോയി' എന്നൊക്കെയാണ് വിമര്‍ശനങ്ങള്‍.

മുമ്പും വസ്ത്രധാരണത്തിന്റെ പേരില്‍ ഐശ്വര്യയ്ക്ക് ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട്. അന്ന് മഞ്ഞ നിറത്തിലുള്ള ഓഫ് ഷോള്‍ഡര്‍ സ്ലീവ്‌ലെസ് വസ്ത്രം ധരിച്ചെത്തിയതിനായിരുന്നു വിമര്‍ശനം. അതേസമയം ഐശ്വര്യ ലക്ഷ്മി സോഷ്യല്‍ മീഡിയയിലില്ല.

Summary

Aishwarya Lekshmi gets trolled for her dressing. Photos and videos from a recent event goes viral.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com