ആ സിനിമ ചെയ്യരുതെന്ന് ഒരുപാട് പേര്‍ പറഞ്ഞു; കരിയറിന്റെ അവസാനം ചെയ്യേണ്ട സിനിമ; തുറന്നു പറഞ്ഞ് ഐശ്വര്യ ലക്ഷ്മി

സങ്കീര്‍ണമായ കഥാപാത്രങ്ങളാണ് എനിക്കിഷ്ടം.
Aishwarya Lekshmi
Aishwarya Lekshmiഇന്‍സ്റ്റഗ്രാം
Updated on
1 min read

മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച് ഇന്ന് തെന്നിന്ത്യന്‍ സിനിമയിലെ നിറ സാന്നിധ്യമായി വളര്‍ന്ന നടിയാണ് ഐശ്വര്യ ലക്ഷ്മി. സമീപകാലത്തായി മലയാളത്തേക്കാളും തമിഴിലും തെലുങ്കിലുമാണ് ഐശ്വര്യ സജീവം. തെലുങ്കിലടക്കം നായികാ പ്രാധാന്യമുള്ള സിനിമകള്‍ ചെയ്ത് കയ്യടി നേടാന്‍ ഐശ്വര്യയ്ക്ക് സാധിച്ചിട്ടുണ്ട്.

Aishwarya Lekshmi
വിജയ്‌യെ അണ്‍ഫോളോ ചെയ്ത് മകന്‍ ജെയ്‌സണ്‍ സഞ്ജയ്? അമ്മയ്‌ക്കൊപ്പമെന്ന് പറയാതെ പറയുന്നതോ?

തെലുങ്കില്‍ ഐശ്വര്യയ്ക്ക് കയ്യടി നേടിക്കൊടുത്ത ചിത്രമായിരുന്നു അമ്മു. എന്നാല്‍ ഈ സിനിമ ചെയ്യരുതെന്ന് തന്നോട് പലരും പറഞ്ഞിരുന്നുവെന്നാണ് ഐശ്വര്യ ലക്ഷ്മി പറയുന്നത്. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഐശ്വര്യ ലക്ഷ്മിയുടെ തുറന്നു പറച്ചില്‍.

Aishwarya Lekshmi
'ഒരു സ്‌പോയിലര്‍ അല്ലേ ആ കേട്ടത്? ജോര്‍ജുകുട്ടി നാലാമതും വരുമോ?'; ഗണേഷ് കുമാറിന്റെ വെളിപ്പെടുത്തലില്‍ ചര്‍ച്ച

''തെലുങ്ക് സിനിമ വലിയൊരു കൊമേഴ്ഷ്യല്‍ സ്‌പേസാണ്. അവിടെ അത്തരമൊരു സിനിമ ചെയ്യുകയാണെങ്കില്‍ എന്നെ ഒരു കൊമേഴ്ഷ്യല്‍ നായികയായി കരുതില്ല. നടിമാര്‍ അവരുടെ കരിയറിന്റെ അവസാനമാണ് സ്ത്രീപക്ഷ സിനിമകള്‍ ചെയ്യുക എന്നൊക്കെ പലരും പറഞ്ഞു. ആ സിനിമ ഗാര്‍ഹിക പീഡനത്തെക്കുറിച്ചാണ്. അമ്മു എന്ന കഥാപാത്രം ചെയ്യാനായതില്‍ ഒരുപാട് സന്തോഷം. അതുപോലെയാണ് ഗാട്ടാ കുസ്തി എന്ന സിനിമയും. സങ്കീര്‍ണമായ കഥാപാത്രങ്ങളാണ് എനിക്കിഷ്ടം. എന്നാല്‍ എന്റര്‍ടെയ്ന്‍മെന്റ് വാല്യു മനസിലായിട്ടാണ് ഗാട്ടു കുസ്തി തെരഞ്ഞെടുത്തത്.'' എന്നാണ് ഐശ്വര്യ പറയുന്നത്.

അതേസമയം പോയ വര്‍ഷം ഐശ്വര്യയുടേതായി മലയാളത്തില്‍ സിനിമകളൊന്നും ഇറങ്ങിയിരുന്നില്ല. 2024 ല്‍ പുറത്തിറങ്ങിയ ഹലോ മമ്മിയാണ് ഐശ്വര്യയുടെ ഒടുവിലത്തെ മലയാള സിനിമ. തമിഴ് ചിത്രങ്ങളായ തഗ്ഗ് ലൈഫും മാമനുമാണ് പോയ വര്‍ഷം തിയേറ്ററിലെത്തിയത്. മലയാളത്തില്‍ ഐശ്വര്യയുടേതായി അണിയറയിലൊരുങ്ങുന്നത് ആശ എന്ന ചിത്രമാണ്. ഇതിന് പുറമെ തെലുങ്കില്‍ എസ്‌വൈജിയും തമിഴില്‍ ഗാട്ട കുസ്തി 2 ഉം ഒരുങ്ങുന്നുണ്ട്.

Summary

Aishwarya Lekshmi says everybody advised her to not do Ammu.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com