'പ്രിയപ്പെട്ട ബേബി- പപ്പാ, ഒരുപാട് സ്നേഹം'; അഭിഷേകിന് ആശംസകൾ നേർന്ന് ഐശ്വര്യ

ധായ് അക്ഷര് പ്രേം കേ' എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെയാണ് ഐശ്വര്യയുമായി അഭിഷേക് ബച്ചൻ സൗഹൃദത്തിലാകുന്നത്.
Aishwarya Rai Bachchan, Abhishek Bachchan
Aishwarya Rai Bachchan, Abhishek Bachchanഇൻസ്റ്റ​ഗ്രാം
Updated on
1 min read

ഇന്ത്യയൊട്ടാകെ ആരാധകരുള്ള നടനാണ് അഭിഷേക് ബച്ചൻ. അമ്പതാം വയസിലേക്ക് കടന്നിരിക്കുകയാണ് അഭിഷേക് ഇപ്പോൾ. അഭിഷേക് ബച്ചനെ ആശംസകള്‍ കൊണ്ട് മൂടുകയാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും ആരാധകരുമിപ്പോൾ. അഭിഷേകിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഐശ്യര്യ റായ് ബച്ചന്‍ പങ്കുവെച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റ് നിമിഷനേരം കൊണ്ടാണ് ആരാധകര്‍ ഏറ്റെടുത്തത്.

അഭിഷേകിന്‍റെ കണ്ണുകള്‍ മാത്രം കാണാവുന്ന ബാല്യകാല ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഐശ്വര്യ ആശംസ നേർന്നിരിക്കുന്നത്. ‘പ്രിയപ്പെട്ട ബേബി- പപ്പായ്ക്ക് 50-ാം ജന്മദിനാശംസകൾ, സ്നേഹം, സമാധാനം, സന്തോഷം, സംതൃപ്തി, മികച്ച ആരോഗ്യം എന്നിവയോടെ ദൈവം അനുഗ്രഹിക്കട്ടെ. പ്രണയത്തിന്‍റെ സുവര്‍ണത്തിളക്കത്തോടെ തുടരുക.’ എന്നായിരുന്നു ഐശ്വര്യ കുറിച്ചത്.

ധായ് അക്ഷര് പ്രേം കേ' എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെയാണ് ഐശ്വര്യയുമായി അഭിഷേക് ബച്ചൻ സൗഹൃദത്തിലാകുന്നത്. പിന്നീട് 'കുച്ച് നാ കഹോ'യുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും കൂടുതൽ അടുത്തു. 'ഉംറാവോ ജാൻ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലായി. 'ബണ്ടി ഔർ ബബ്ലി,' 'ഗുരു,' 'ധൂം-2' തുടങ്ങിയ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

2007 ൽ വിവാഹിതരായ ഐശ്വര്യയ്ക്കും അഭിഷേകിനും 2011-ലാണ് മകൾ ആരാധ്യ ജനിക്കുന്നത്. അമിതാഭ് ബച്ചനും അഭിഷേകിന് പിറന്നാൾ ആശംസകൾ നേർന്നിരുന്നു. ആരാധകരുടെ സ്നേഹത്തിനും അനുഗ്രഹത്തിനും അദ്ദേഹം ബ്ലോഗിലൂടെ നന്ദി പറഞ്ഞു.

‘അഭിഷേകിന്‍റെ 50-ാം പിറന്നാളിന് ആശംസകൾ നേരുന്ന എല്ലാവർക്കും, എന്‍റെ അങ്ങേയറ്റത്തെ നന്ദിയും സ്നേഹവും അറിയിക്കട്ടെ... നിങ്ങളുടെ അനുഗ്രഹങ്ങൾ അവന് മുന്നോട്ട് പോകാനുള്ള ധൈര്യവും ശക്തിയും നൽകുന്നു. വാത്സല്യവും സ്നേഹവും‘- അമിതാഭ് ബച്ചൻ കുറിച്ചു.

Summary

Cinema News: Aishwarya Rai Bachchan to post a birthday wish for Abhishek Bachchan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com