'എയര്‍ ബലൂണ്‍ ലാന്റിങ് പാളി, ഐശ്വര്യയുടെ തലയ്ക്ക് പരുക്കേറ്റു;രക്ഷപ്പെട്ടത് ഭാഗ്യത്തിന്'; ഇന്നുവരെ പറയാതിരുന്ന സംഭവം വെളിപ്പെടുത്തി ബോബി ഡിയോള്‍

ഈ സംഭവത്തെക്കുറിച്ച് ഞാന്‍ ഇതുവരേയും സംസാരിച്ചിട്ടില്ല
Aishwarya Rai
Aishwarya Raiവിഡിയോ സ്ക്രീന്‍ഷോട്ട്
Updated on
1 min read

ഇന്ത്യന്‍ സിനിമയിലെ താരറാണിയാണ് ഐശ്വര്യ റായ്. മണിരത്‌നം ഒരുക്കിയ ഇരുവരിലൂടെയാണ് ഐശ്വര്യയുടെ സിനിമാ ജീവിതം ആരംഭിക്കുന്നത്. ലോകസുന്ദരി പട്ടം നേടിയാണ് ഐശ്വര്യ സിനിമയിലേക്ക് എത്തുന്നത്. ഇരുവരില്‍ ഇരട്ടവേഷത്തിലെത്തി കയ്യടി നേടാന്‍ ഐശ്വര്യയ്ക്ക് സാധിച്ചു. പിന്നീട് ഓര്‍ പ്യാര്‍ ഹോ ഗയ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ ബോളിവുഡിലെത്തുന്നത്. ബോബി ഡിയോള്‍ ആയിരുന്നു ചിത്രത്തിലെ നായകന്‍.

Aishwarya Rai
'ഇങ്ങേരുടെ പടത്തില്‍ അഭിനയിക്കാത്തതു കൊണ്ട് മോഹന്‍ലാല്‍ സൂപ്പര്‍ സ്റ്റാര്‍ ആയി'; അടൂരിനെതിരെ ബൈജു

സ്വിറ്റ്‌സര്‍ലണ്ടില്‍ ഓര്‍ പ്യാര്‍ ഹോ ഗയയുടെ ചിത്രീകരണം നടക്കുന്നതിനിടെ ഐശ്വര്യ വലിയൊരു അപകടത്തെ നേരിട്ടുവെന്നാണ് ബോബി ഡിയോള്‍ പറയുന്നത്. ഇക്കാര്യം താന്‍ ഇതുവരേയും എവിടേയും പറഞ്ഞിട്ടില്ലെന്നും റേഡിയോ നഷയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ബോബി ഡിയോള്‍ പറയുന്നുണ്ട്.

Aishwarya Rai
'എന്തിന് ഞാന്‍ വിജയ്‌യെ ഡേറ്റ് ചെയ്യണം? രഞ്ജിനി ഹരിദാസുമായി ലെസ്ബിയന്‍ ബന്ധമെന്നും പറഞ്ഞു'; പ്രതികരിച്ച് രഞ്ജിനി ജോസ്

''നമ്മുടെ രാജ്യത്തെ ഏറ്റവും സുന്ദരിയായ നടിമാരില്‍ ഒരാളാണ് ഐശ്വര്യയെന്നതില്‍ യാതൊരു സംശയവുമില്ല. പക്ഷെ അത് അവരുടെ ആദ്യത്തെ സിനിമയായിരുന്നു. അതുകൊണ്ട് തന്നെ അവര്‍ക്ക് കുറച്ച് പേടിയുണ്ടായിരുന്നു. പക്ഷെ അവര്‍ നല്ല കഴിവുള്ള നര്‍ത്തകിയായിരുന്നു'' ബോബി പറയുന്നു.

''40 ദിവസം ഞങ്ങള്‍ സ്വിറ്റ്‌സര്‍ലണ്ടിലുണ്ടായിരുന്നു. എനിക്ക് വല്ലാതെ ബോറടിച്ചിരുന്നു. രാവിലെ ഏഴ് മണിയ്ക്ക് യൂണിറ്റ് മുഴുവന്‍ ഒരു ബസില്‍ കയറി യാത്ര ആരംഭിക്കും. ബസ് രാഹുല്‍ എവിടെ നിര്‍ത്തുന്നുവോ അവിടെയാകും അന്നത്തെ ഷൂട്ട്. ഇരിക്കാന്‍ കസേരയൊന്നും ഉണ്ടായിരുന്നില്ല. ചുറ്റും നല്ല പുല്ലുണ്ടായിരുന്നു. നിലത്തായിരുന്നു ഇരുന്നിരുന്നത്. അത് രസകരമായ സമയമായിരുന്നു''.

''എയര്‍ ബലൂണിലും ഞങ്ങള്‍ ഷൂട്ട് ചെയ്തിട്ടുണ്ട്. ഒരു തവണ ലാന്റിങ് ശരിയായില്ല. ഐശ്വര്യയുടെ തലയ്ക്ക് പരുക്കേറ്റു. ഞാന്‍ എങ്ങനെയോ രക്ഷപ്പെട്ടു. ഈ സംഭവത്തെക്കുറിച്ച് ഞാന്‍ ഇതുവരേയും സംസാരിച്ചിട്ടില്ല. ഭാഗ്യത്തിന് അവര്‍ക്ക് ഒന്നും സംഭവിച്ചില്ല'' എന്നാണ് അപകടത്തെക്കുറിച്ച് ബോബി ഡിയോള്‍ പറയുന്നത്. രാഹുല്‍ റാവെയ്ല്‍ സംവിധാനം ചെയ്ത ചിത്രമാണ് ഓര്‍ പ്യാര്‍ ഹോ ഗയ. ഷമ്മി കപൂര്‍, അനുപം ഖേര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു.

Summary

Aishwarya Rai had an accident during her first hindi movie. She escaped because of luck says Bobby Deol

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com