അനുമതിയില്ലാതെ പേരും ചിത്രങ്ങളും ഉപയോഗിക്കുന്നു; ഐഐ നിര്‍മിത അശ്ലീല വിഡിയോകള്‍ പ്രചരിപ്പിക്കുന്നു; കോടതിയെ സമീപിച്ച് ഐശ്വര്യ റായ്

പരാതിയില്‍ 150 ഓളം യുഐര്‍എല്ലുകള്‍
Aishwarya Rai
Aishwarya Raiഫയല്‍
Updated on
1 min read

അനുമതിയില്ലാതെ തന്റെ പേരും ചിത്രങ്ങളും ശബ്ദവും ഉപയോഗിക്കുന്നതിനെതിരെ നടി ഐശ്വര്യ റായ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. നടിയുടെ പബ്ലിസിറ്റി-വ്യക്തിത്വ അവകാശങ്ങള്‍ നടപ്പാക്കാന്‍ വേണ്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചതെന്ന് ഐശ്വര്യയുടെ അഭിഭാഷകന്‍ സന്ദീപ് സേഥി കോടതിയെ അറിയിച്ചു.

Aishwarya Rai
'ചത്തിട്ടില്ലെടാ...'; വാഹനാപകടത്തില്‍ മരിച്ചെന്ന് വാര്‍ത്ത; വ്യാജ പ്രചാരണത്തിനെതിരെ കാജല്‍ അഗര്‍വാള്‍

പല വെബ് സൈറ്റുകളും അനുവാദമില്ലാതെ ഐശ്വര്യയുടെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നതായാണ് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നത്. 150 ഓളം യുഐര്‍എല്ലുകള്‍ പരാതിയില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നാണ് അറിയാന്‍ സാധിക്കുന്നത്. ഐശ്വര്യ റായ് വാള്‍വേപ്പറുകള്‍, ഐശ്വര്യ റായ് ഫോട്ടോകള്‍ തുടങ്ങിയ കീവേര്‍ഡുകളിലൂടെ ആരോപണ വിധേയര്‍ പണം സമ്പാദിക്കുകയാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

Aishwarya Rai
'ഞാന്‍ എവിടേയും പോയിട്ടില്ല, ജനങ്ങളുടെ മുന്നില്‍ തന്നെ ജീവിച്ചു മരിക്കും'; ആരോപണങ്ങള്‍ക്കിടെ വേടന്‍ വീണ്ടും വേദിയില്‍

ഐശ്വര്യയുടെ മോര്‍ഫ് ചെയ്തതും എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ചതുമായ ചിത്രങ്ങളും വിഡിയോകളും യൂട്യൂബ് ചാനലുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും അത് നടിയ്ക്ക് അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. മോര്‍ഫിങിലൂടെ പോണോഗ്രാഫിക് വീഡിയോകളിലും ഐശ്വര്യയുടെ ചിത്രങ്ങളും മറ്റും ഉപയോഗിക്കുന്നതായും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഐശ്വര്യയുടെ സ്വകാര്യതയും അവകാശങ്ങളും സംരക്ഷിക്കാന്‍ ഇടക്കാല ഉത്തര പുറപ്പെടുവിക്കുമെന്ന് കോടതി വാക്കാല്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. ഹര്‍ജിയില്‍ പറയുന്ന യുആര്‍എല്ലുകള്‍ നീക്കം ചെയ്യാന്‍ ഇടക്കാല ഉത്തരവുണ്ടാകുമെന്നും കോടതി അറിയിച്ചു. കേസ് 2026 ജനുവരി 15 ലേക്ക് മാറ്റിയിട്ടുണ്ട്.

Summary

Aishwarya Rai moves to Delhi High Court to stop websites from using her images, voice and personality without permission.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com