'ഒരേയൊരു മതമേയുള്ളൂ, അത് സ്‌നേഹത്തിന്റേതാണ്'; മോദിയുടെ കാല്‍ തൊട്ട് വന്ദിച്ച് ഐശ്വര്യയുടെ പ്രസംഗം; വിഡിയോ വൈറല്‍

ഐശ്വര്യയുടെ വാക്കുകള്‍ വൈറലായി മാറുകയാണ്.
Aishwarya Rai
Aishwarya Raiവിഡിയോ സ്ക്രീന്‍ഷോട്ട്
Updated on
1 min read

സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷത്തില്‍ നടി ഐശ്വര്യ റായ് നടത്തിയ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ആന്ധ്രപ്രദേശിലെ പുട്ടവപര്‍ത്തിയില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തുടങ്ങിയ പ്രമുഖരും പങ്കെടുത്തി. വേദിയില്‍ മച്ച് സ്‌നേഹത്തേക്കുറിച്ചും മതത്തേക്കുറിച്ചുമുള്ള ഐശ്വര്യയുടെ വാക്കുകള്‍ വൈറലായി മാറുകയാണ്.

Aishwarya Rai
'സുഹറ കാരണമാണ് രാവണപ്രഭുവിലെ എല്ലാ പ്രശ്നങ്ങളും തുടങ്ങുന്നത്'; ട്രോളുകളോട് പ്രതികരിച്ച് രാജശ്രീ നായർ

പ്രധാനമന്ത്രിയുടെ കാലില്‍ തൊട്ട് ഐശ്വര്യ റായ് വന്ദിക്കുകയും ചെയ്യുന്നുണ്ട്. ഈ വിഡിയോയും വൈറലാകുന്നുണ്ട്. ''ഒരൊറ്റ ജാതിയേയുള്ളൂ, അത് മനുഷ്യത്വത്തിന്റേതാണ്. ഒരു മതമേയുള്ളൂ. അത് സനേഹത്തിന്റേതാണ്. ഒരൊറ്റ ഭാഷയേയുള്ളൂ. അത് ഹൃദയത്തിന്റെ ഭാഷയാണ്. ഒരൊറ്റ ദൈവമേയുള്ളൂ. അദ്ദേഹം സര്‍വ്വവ്യാപിയാണ്. സായ് റാം. ജയ് ഹിന്ദ്'' എന്നാണ് ഐശ്വര്യ റായ് പറഞ്ഞത്.

Aishwarya Rai
സാം അലക്‌സ് വീണ്ടും വരുന്നു, ജീത്തു ഒരു ഐഡിയ പറഞ്ഞിട്ടുണ്ട്; മെമ്മറീസിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന് പൃഥ്വിരാജ്‌

ചടങ്ങില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രിയ്ക്ക് ഐശ്വര്യ റായ് നന്ദി പറയുകയും ചെയ്യുന്നുണ്ട്. ''ജന്മശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രിയ്ക്ക് ഞാന്‍ ഹൃദയത്തില്‍ നിന്നും നന്ദി പറയുന്നു. നിങ്ങളുടെ വിജ്ഞാനപ്രദമായ വാക്കുകള്‍ കേള്‍ക്കാന്‍ ഞാന്‍ കാത്തിരിക്കുകയാണ്'' എന്നാണ് ഐശ്വര്യ റായ് പറഞ്ഞത്.

സത്യസായി ബാബയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് പലപ്പോഴായി ഐശ്വര്യ റായ് സംസാരിച്ചിട്ടുണ്ട്. സത്യസായി ബാല്‍ വികാസ് പരിപാടിയിലെ വിദ്യാര്‍ത്ഥിനിയായിരുന്നു ഐശ്വര്യ റായ്. കുട്ടിക്കാലം മുതലേ സത്യസായി ബാബയുടെ കടുത്ത ഭക്തയുമാണ് താരം.

Summary

Aishwarya Rai speaks about the religion of love infront of Narendra Modi. Later touches his feet. video goes viral.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com