

കൗശലക്കാരിയായ വില്ലത്തിയെ വേദിയിൽ അവിസ്മരണീയമാക്കി ആരാധ്യ ബച്ചൻ സോഷ്യൽമീഡിയയിൽ ആരാധകരുടെ മനം കവരുകയാണ്. ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂളിൽ നടന്ന വാർഷിക ദിനാഘോഷത്തിലാണ് താരദമ്പതികളായ അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായ് ബച്ചന്റെയും മകൾ ആരാധ്യ ബച്ചന്റെ തകർപ്പൻ പെർഫോമൻസ്.
വേദിയിലെ മകളുടെ പ്രകടനം പ്രോത്സാഹിപ്പിക്കുന്നത് ഐശ്വര്യയും അഭിഷേക് ബച്ചനും അനന്തരവനും ആർച്ചീസ് താരം അഗസ്ത്യ നന്ദ, അമിതാഭ് ബച്ചനും എത്തിയിരുന്നു. മകളുടെ പ്രകടനം കണ്ട് ഐശ്വര്യ കയ്യടിക്കുന്നതും മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുന്നതും വിഡിയോയിൽ കാണാം. ആരാധ്യയുടെ ഹെയർ സ്റ്റൈലിനെ കുറിച്ചാണ് സോഷ്യൽമീഡിയയിൽ ഇപ്പോൾ ചർച്ച. ഇതുവരെ കണ്ടിട്ടില്ലാത്ത ലുക്കിലാണ് വേദിയിൽ കൗശലക്കാരിയായ വില്ലത്തിയുടെ വേഷത്തിൽ ആരാധ്യ പ്രത്യക്ഷപ്പെടുന്നത്. ഭാവിയിൽ അമ്മയെ പോലെ ആരാധ്യ ബോളിവുഡിൽ മികച്ച താരമാകുമെന്നാണ് പലരുടെയും പ്രവചനം.
നിരവധി ബോളിവുഡ് താരങ്ങളുടെ കുട്ടികൾ ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂളിൽ പഠിക്കുന്നുണ്ട്. കരൺ ജോഹർ അദ്ദേഹത്തിന്റെ ഇരട്ടക്കുട്ടികൾക്കൊപ്പവും കരീന കപൂർ ഖാൻ മകൻ തൈമൂർ അലി ഖാനൊപ്പവും ഷാഹിദ് കപൂർ, മീരാ കപൂർ, മകൻ സെയ്ൻ, മകൾ മിഷ എന്നിവരോടൊപ്പം സ്കൂളിൽ പരിപാടി കാണാൻ എത്തി. വാർഷിക പരിപാടിയിൽ പങ്കെടുത്ത അബ്റാം ഖാനെ പ്രോത്സാഹിപ്പിക്കാൻ ഖാൻ കുടുംബവും എത്തിയിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates