'ഞാനൊരു മുഴുക്കുടിയന്‍ ആയിരുന്നു; ഇപ്പോള്‍ കുറച്ചു, കുടിക്കുന്നത് 60,000 രൂപയുടെ വിസ്‌കി; മദ്യപാനത്തെക്കുറിച്ച് അജയ് ദേവ്ഗണ്‍

14- ാം വയസിലാണ് മദ്യപാനം ആരംഭിക്കുന്നത്. പിന്നീട് അതൊരു ശീലമായി
Ajay Devgn
Ajay Devgn ഫയല്‍
Updated on
1 min read

മദ്യപാനത്തെക്കുറിച്ച് നടന്‍ അജയ് ദേവ്ഗണ്‍. ഒരുകാലത്ത് താന്‍ മുഴുകുടിയന്‍ ആയിരുന്നുവെന്നാണ് അജയ് ദേവ്ഗണ്‍ പറയുന്നത്. ഒടുവില്‍ ഒരുമാസം കൊണ്ടാണ് താന്‍ മദ്യപാനം നിര്‍ത്തുന്നതെന്നും താരം പറയുന്നു. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് അജയ് ദേവ്ഗണ്‍ തന്റെ മദ്യപാനത്തെക്കുറിച്ച് സംസാരിച്ചത്.

Ajay Devgn
രേവതിയല്ല, കിലുക്കം മറ്റൊരു സൂപ്പര്‍ നായികയ്ക്കായി എഴുതിയ വേഷം; നായികയെ വച്ചുമാറിയ രണ്ട് മോഹന്‍ലാല്‍ ഹിറ്റുകള്‍; വൈറലായി പിന്നാമ്പുറക്കഥ

'സത്യസന്ധമായി പറയാം, ഞാന്‍ ചെയ്യുന്നത് മറച്ചുവെക്കാന്‍ എനിക്ക് താല്‍പര്യമില്ല. ഞാന്‍ ഒരുപാട് കുടിക്കുമായിരുന്നു. കുടിക്കാത്തവരെ നിങ്ങളെക്കൊണ്ട് പറ്റാത്ത പണിയാണെന്ന് കളിയാക്കുന്ന ഘട്ടം വരെ എത്തിയിരുന്നു. പരിധിക്കുള്ളില്‍ മദ്യപിക്കുകയാണെങ്കില്‍ പ്രശ്‌നങ്ങളൊന്നുമില്ല. പക്ഷെ ഞാന്‍ അങ്ങനെയായിരുന്നില്ല. ഒടുവില്‍ ഒരു വെല്‍നെസ് സ്പായില്‍ പോയി ഒരു മാസം കൊണ്ടാണ് കുടി നിര്‍ത്തുന്നത്'' എന്നാണ് അജയ് ദേവ്ഗണ്‍ പറയുന്നത്.

Ajay Devgn
കാന്താര ചാപ്റ്റര്‍ 1ന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു; വ്യാഴാഴ്ച മുതല്‍ ആമസോണില്‍

''ആ സമയത്ത് ഞാന്‍ മാള്‍ട്ട് കഴിച്ചിരുന്നില്ല. വോഡ്ക ആയിരുന്നു. ഇപ്പോള്‍ ഞാന്‍ മാള്‍ട്ട് ആസ്വദിക്കുന്നു. അതൊരിക്കലും എനിക്കൊരു മദ്യപാനമേയല്ല. മനസിനേയും ശരീരത്തേയും ശാന്തമാക്കാനുള്ള ഒരു ശീലമാണത്. ഭക്ഷണം കഴിക്കുമ്പോള്‍ ഒരു 30 എംഎല്ലോ രണ്ട് 30 എംഎല്ലോ കഴിക്കും. പക്ഷെ ഒരിക്കലും പരിധി വിട്ടിട്ടില്ല. മദ്യപാനമല്ല, പക്ഷെ ആസ്വദിക്കാനാകും'' എന്നും അദ്ദേഹം പറയുന്നു. ഇന്ന് താന്‍ കഴിക്കുന്ന വിസ്‌കിയുടെ വില ഒരു ബോട്ടിലിന് മാത്രം 60000 രൂപയാണെന്നും അജയ് ദേവ്ഗണ്‍ പറയുന്നുണ്ട്.

നേരത്തെ താന്‍ എത്ര മദ്യപിച്ചാലും പൂസാകില്ലെന്ന് അജയ് ദേവ്ഗണ്‍ പറഞ്ഞിരുന്നു. ''മദ്യപിച്ചാല്‍ സന്തോഷം കിട്ടണം. അല്ലെങ്കില്‍ കുടിക്കരുത്. മദ്യപിച്ച ശേഷം ആവേശഭരിതരാവുകയോ നിശബ്ദരാവുകയോ ചെയ്യാത്തവരെ ഞാന്‍ കണ്ടിട്ടുണ്ട്. അവര്‍ക്കൊപ്പം മദ്യപിക്കുക എനിക്ക് ബോറിങ് ആണ്'' എന്നാണ് താരം പറഞ്ഞത്. 14- ാം വയസിലാണ് മദ്യപാനം ആരംഭിക്കുന്നത്. പിന്നീട് അതൊരു ശീലമായി മാറിയെന്നും നിര്‍ത്താന്‍ സാധിക്കാതെ വന്നുവെന്നുമാണ് അജയ് ദേവ്ഗണ്‍ പറയുന്നത്.

സണ്‍ ഓഫ് സർദാർ 2വിലാണ് അജയ് ദേവ്ഗണിനെ അവസാനമായി സ്ക്രീനില്‍ കണ്ടത്. ദേ ദേ പ്യാർ ദേ 2 ആണ് താരത്തിന്റെ പുതിയ സിനിമ. ദൃശ്യം പരമ്പരയിലെ മൂന്നാം ഭാഗവും അണിയറയിലുണ്ട്.

Summary

Ajay Devgn recalls his drinking habbit. He used to drink a lot and finaly had to visit a wellness spa to quit it.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com