വീട്ടിലേക്ക് വന്നുകയറിയ 'ശൈത്താന്‍', ഭയപ്പെടുത്തി മാധവന്‍: ട്രെയിലര്‍

ഹൊറർ ത്രില്ലർ ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് മാധവന്‍ എത്തുന്നത്
ശൈത്താനില്‍ അജയ് ദേവ്ഗണും ജ്യോതികയും മാധവനും
ശൈത്താനില്‍ അജയ് ദേവ്ഗണും ജ്യോതികയും മാധവനും ട്രെയിലറില്‍ നിന്ന്
Updated on
1 min read

ജയ് ദേവ്ഗൺ, ജ്യോതിക, മാധവൻ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ശൈത്താന്‍ ട്രെയിലര്‍ പുറത്ത്. ഹൊറർ ത്രില്ലർ ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് മാധവന്‍ എത്തുന്നത്. ബ്ലാക് മാജിക്കിനെ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ശൈത്താനില്‍ അജയ് ദേവ്ഗണും ജ്യോതികയും മാധവനും
'എനിക്ക് അവാര്‍ഡ് ലഭിച്ചിട്ട് കുറേക്കാലമായി, ഇനി കിട്ടില്ലെന്നാണ് കരുതിയത്': മികച്ച നടനായി ഷാരുഖ് ഖാന്‍, പ്രസംഗം വൈറല്‍

ഭാര്യ ഭര്‍ത്താക്കന്മാരായാണ് അജയ് ദേവ്ഗണും ജ്യോതികയും എത്തുന്നത്. ഇവരുടെ വീട്ടിലേക്ക് അപ്രതീക്ഷിതമായി മാധവന്‍റെ കഥാപാത്രം എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. വികാസ് ബഹൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കൃഷ്ണദേവ് യാഗ്നിക് തിരക്കഥ എഴുതി സംവിധാനം ചെയ്ത ഗുജറാത്തി ചിത്രം ‘വശി’ന്റെ റീമേക്ക് ആണ് ശൈത്താന്‍. വശ് സിനിമയിൽ പ്രധാന കഥാപാത്രമായെത്തിയ ജാൻകി ബോധിവാല തന്നെയാണ് ഹിന്ദിയിലും ആ കഥാപാത്രത്തെ പുനരവതരിപ്പിക്കുന്നത്. കൃഷ്ണദേവ് യാഗ്നിക്കിന്റേതാണ് തിരക്കഥ. ഛായാഗ്രഹണം സുധാകർ റെഡ്ഡി. സംഗീതം അമിത് ത്രിവേദി. എഡിറ്റിങ് സന്ദീപ് ഫ്രാന്‍സിസ്. ജിയോ സ്റ്റുഡിയോസും ദേവ്ഗൺ ഫിലിസും ചേർന്നാണ് നിർമാണം. മാർച്ച് എട്ടിന് ശൈത്താൻ തിയറ്ററുകളിെലത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com