ആക്ഷൻ കിങ് അജിത് തന്നെ! ഒടിടിയിൽ കാണാം ഈ അഞ്ച് ചിത്രങ്ങൾ

അഭിനയം കൊണ്ടും തന്റെ ജീവിതം കൊണ്ടുമെല്ലാം അജിത് എപ്പോഴും വ്യത്യസ്തനാണ്.
Ajith Kumar
അജിത്ഫെയ്സ്ബുക്ക്

സ്ക്രീൻ പ്രെസൻസ് കൊണ്ട് പ്രേക്ഷകരെ കൈയിലെടുക്കുന്ന നടനാണ് അജിത്. വിജയ് കഴിഞ്ഞാല്‍ മലയാളികള്‍ ഏറെ ആരാധിക്കുന്ന തമിഴ് നടന്‍. പഞ്ച് ഡയലോഗുകൾ ഒന്നുമില്ലെങ്കിൽ കൂടിയും പെർഫോമൻസ് കൊണ്ട് പലപ്പോഴും ​ഗംഭീര തിയറ്റർ എക്സ്പീരിയൻസ് അജിത് ചിത്രങ്ങളിൽ കൊണ്ടുവരാറുണ്ട്. അഭിനയം കൊണ്ടും തന്റെ ജീവിതം കൊണ്ടുമെല്ലാം അജിത് എപ്പോഴും വ്യത്യസ്തനാണ്.

എത്ര ദുഷ്കരമായ ആക്ഷൻ രം​ഗങ്ങളാണെങ്കിലും പരമാവധി ഡ്യൂപ്പിനെ ഒഴിവാക്കിയാണ് അജിത് ചെയ്യാറ്. അതുകൊണ്ട് തന്നെ സിനിമാ ചിത്രീകരണത്തിനിടെ നടന് പരിക്കേൽക്കുന്നതും പതിവാണ്. അടുത്തിടെ റേസിങ് രം​ഗത്തേക്ക് താൻ ശ്രദ്ധ കേന്ദ്രീകരിക്കാൻ പോവുകയാണെന്ന അജിത്തിന്റെ പ്രഖ്യാപനത്തിനും ആരാധകർ മികച്ച പിന്തുണയാണ് നൽകിയത്. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം അജിത്തിന്റെ ചിത്രം ഇന്ന് തിയറ്ററുകളിലെത്തിയിരിക്കുകയാണ്.

മ​ഗിഴ് തിരുമേനി സംവിധാനം ചെയ്ത ആക്ഷൻ ചിത്രം വിടാമുയർച്ചിയ്ക്ക് മികച്ച അഭിപ്രായമാണ് ല‌ഭിക്കുന്നതും. അജിത്തിന്റെ ആക്ഷൻ സിനിമകൾക്കെല്ലാം ഒരു ഹോളിവുഡ് മേക്കിങ് പാറ്റേൺ കാണാറുണ്ട്. അതുകൊണ്ട് തന്നെ അജിത്തിന്റെ ആക്ഷൻ ചിത്രങ്ങൾ കാണാൻ പ്രേക്ഷകർക്ക് ഏറെ ഇഷ്ടവുമാണ്. ആക്ഷൻ രം​ഗങ്ങളിൽ അജിത് കസറിയ ചില ചിത്രങ്ങൾ ഒടിടിയിലൂടെ കണ്ടാലോ.

1. തുനിവ്

Ajith
തുനിവ്

എച്ച് വിനോദും അജിത്തും ഒന്നിച്ചെത്തിയ ചിത്രമാണ് തുനിവ്. മഞ്‍ജു വാര്യര്‍ ആണ് ചിത്രത്തിൽ നായികയായെത്തിയത്. ആക്‌ഷൻ രംഗങ്ങളിൽ അജിത്തിന്റെ ശൗര്യം പതിന്മടങ്ങ് മികവോടെ ഒപ്പിയെടുത്തിട്ടുണ്ട് ചിത്രത്തിൽ. അജിത്തിന്റെ സ്റ്റൈലും മുഴുനീള ആക്ഷൻ എന്റർടെയ്നറുകളും ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്ക് കണ്ടിരിക്കാവുന്ന ചിത്രമാണ് തുനിവ്. നെറ്റ്ഫ്ലിക്സിലൂടെ ചിത്രം പ്രേക്ഷകർക്ക് ആസ്വദിക്കാനാകും.

2. നേർകൊണ്ട പാർവൈ

Ajith
നേർകൊണ്ട പാർവൈ

എച്ച് വിനോദ് സംവിധാനം ചെയ്ത ചിത്രമായിരുന്നു നേർകൊണ്ട പാർവൈ. അഭിഭാഷകന്റെ വേഷത്തിലാണ് അജിത് ചിത്രത്തിലെത്തിയത്. ശ്രദ്ധ ശ്രീനാഥായിരുന്നു ചിത്രത്തിലെ നായിക. അമിതാഭ് ബച്ചൻ, തപ്സി എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ സൂപ്പർ ഹിറ്റ് ചിത്രം പിങ്കിന്റെ തമിഴ് റീമേയ്ക്ക് ആണ് ഈ ചിത്രം. സീ 5 ലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.

3. വിശ്വാസം

Ajith
വിശ്വാസം

ആക്ഷനൊപ്പം ഇമോഷനും ചേർത്തൊരുക്കിയ ചിത്രമാണ് വിശ്വാസം. ചിത്രത്തിന്റെ രണ്ടാം പകുതി മുഴുവൻ ആക്ഷൻ രം​ഗങ്ങളാൽ സമ്പന്നമാണ്. നയൻതാരയും അനിഖ സുരേന്ദ്രനുമാണ് അജിത്തിനൊപ്പം ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിലെത്തിയത്. പാട്ടും ആക്ഷനും വൈകാരിക രം​ഗങ്ങളുമെല്ലാം കോർത്തിണിക്കിയ ചിത്രത്തിന് ഒട്ടേറെ ആരാധകരുമുണ്ട്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ചിത്രം ലഭ്യമാണ്.

4. വേതാളം

Ajith
വേതാളം

സിരുതൈ, വീരം എന്നീ സൂപ്പർ ഹിറ്റുകൾക്ക് ശേഷം ശിവ സംവിധാനം ചെയ്ത ചിത്രമാണ് വേതാളം. വ്യത്യസ്തമായ രണ്ട് ഗെറ്റപ്പില്‍ ആണ് അജിത് ചിത്രത്തിലെത്തുന്നത്. രണ്ടിലും രണ്ട് വ്യത്യസ്ത കഥാപാത്രങ്ങളെ കാണാന്‍ പ്രേക്ഷകര്‍ക്ക് സാധിച്ചത് അജിത്തിന്റെ അഭിനയ മികവുകൊണ്ടാണ്. ഗണേഷ് എന്ന ഓട്ടോ ഡ്രൈവറില്‍ നിന്ന് വേതാളം എന്ന അപരനാമത്തിലറിയപ്പെടുന്ന ചെന്നൈ ഡോണായി മാറുമ്പോള്‍ അജിത്തിന്റെ ബോഡി ലാഗ്വേജും ലുക്കും ആറ്റിറ്റ്യൂഡും എല്ലാം മാറുന്നുണ്ട്. ആമസോൺ പ്രൈം വിഡിയോയിലൂടെ ഈ ചിത്രം പ്രേക്ഷകർക്ക് ആസ്വ​ദിക്കാം.

5. സിറ്റിസൺ

Ajith
സിറ്റിസൺ

അജിത്തിന്റെ കരിയറിൽ ഒരു വഴിത്തിരിവായി മാറിയ ചിത്രമായിരുന്നു സിറ്റിസൺ. ശരവണ സുബ്ബയ്യ രചനയും സംവിധാനവും നിർവഹിച്ച ഈ ആക്ഷൻ ത്രില്ലർ എസ്എസ് ചക്രവർത്തിയാണ് നിർമിച്ചത്. ഒന്നിലധികം വ്യത്യസ്ത ​ഗെറ്റപ്പുകളിൽ അജിത് എത്തിയ ചിത്രം കൂടിയായിരുന്നു ഇത്. വസുന്ധര ദാസ്, മീന, ന​ഗ്മ തുടങ്ങിയവരും ചിത്രത്തിലെത്തി. സൺ NXTയിൽ ചിത്രം ആസ്വദിക്കാനാകും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com