Good Bad Ugly
അജിത്തും സിമ്രാനുംഎക്സ്, ഇൻസ്റ്റ​ഗ്രാം

25 വർഷത്തിന് ശേഷം അജിത്തിനൊപ്പം സിമ്രാൻ; സൂപ്പർ ഹിറ്റ് ജോഡി വീണ്ടുമെത്തുന്നു

ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ഗുഡ് ബാഡ് അഗ്ലി ഏപ്രിൽ 10 ന് തിയറ്ററുകളിലെത്തും.
Published on

തമിഴ് സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഓൺസ്ക്രീൻ താരജോഡിയായിരുന്നു അജിത്തും സിമ്രാനും. ഇരുവരുടെയും ഓൺസ്ക്രീൻ കെമിസ്ട്രിക്ക് ഇന്നും ഒട്ടനവധി ആരാധകരാണുള്ളത്. നീണ്ട 25 വർഷത്തിന് ശേഷം അജിത്തും സിമ്രാനും വീണ്ടും ഒന്നിച്ചെത്തുന്നു എന്നാണ് പുതിയ റിപ്പോർട്ടുകൾ. അജിത് നായകനായെത്തുന്ന ​ഗുഡ് ബാഡ് അഗ്ലിയിലാണ് സിമ്രാനും ഒരു സുപ്രധാന വേഷത്തിലെത്തുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്.

എന്നാൽ ഇത് സംബന്ധിച്ചുള്ള ഔദ്യോ​ഗിക സ്ഥിരീകരണമൊന്നും പുറത്തുവന്നിട്ടില്ല. എങ്കിലും അജിത് ആരാധകർക്കിടയിൽ ഈ വാർത്ത ചർച്ചയായി കഴിഞ്ഞു. മുൻപ് അവൾ വരുവാല (1998), വാലി (1999), ഉന്നൈ കൊട് എന്നൈ തരുവേൻ (2000) എന്നീ ചിത്രങ്ങളിൽ അജിത്തും സിമ്രാനും ഒന്നിച്ചെത്തിയിരുന്നു. ​അവൾ വരുവാല എന്ന ചിത്രത്തിന്റെ വിജയത്തിന് പിന്നാലെയാണ് വാലിയിലും ഹിറ്റ് ജോഡികൾ ഒന്നിച്ചെത്തിയത്. ‌‌‌

തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം സിനിമകളിലൂടെ ശ്രദ്ധേയ ആയ സിമ്രാൻ വിവാഹത്തോടെ സിനിമയിൽ നിന്ന് ഇടവേളയെടുത്തിരുന്നു. പിന്നീട് 2014 ലാണ് സിമ്രാൻ അഭിനയ രം​ഗത്തേക്ക് തിരികെ വരുന്നത്. 2023 ൽ പുറത്തിറങ്ങിയ ​ഗുൽമോഹർ ആണ് സിമ്രാന്റേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം. അതേസമയം ശബ്ദം എന്ന ചിത്രമാണ് സിമ്രാന്റേതായി റിലീസിനായി തയ്യാറെടുക്കുന്ന ചിത്രം.

അറിവഴഗൻ വെങ്കിടാചലം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആദി പിനിഷെട്ടിയാണ് നായകനായെത്തുന്നത്. ഈ മാസം 28 നാണ് ചിത്രം തിയറ്ററുകളിലെത്തുക. ഗുഡ് ബാഡ് അ​ഗ്ലിയിൽ ശ്രീലീലയും മീനയും പ്രധാന വേഷങ്ങളിലെത്തുമെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അജിത്ത് മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളായാണ് ചിത്രത്തിലെത്തുക.

ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രിൽ 10 ന് തിയറ്ററുകളിലെത്തും. മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രത്തിന്റെ നിർമാണം. വിടാമുയർച്ചിയാണ് അജിത്തിന്റേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com