കാശാണ് ദൈവം; അജിത് ചിത്രത്തിലെ മഞ്ജു പാടിയ പാട്ട് പുറത്ത്

'കാസേതാൻ കടവുളഡ' എന്നു തുടങ്ങുന്ന ​ഗാനമാണ് പുറത്തുവന്നത്
അജിത്തും മഞ്ജു വാര്യരും ​ഗാനരം​ഗത്തിൽ
അജിത്തും മഞ്ജു വാര്യരും ​ഗാനരം​ഗത്തിൽ
Updated on
1 min read

ജിത് കുമാറും മഞ്ജു വാര്യരും ഒന്നിക്കുന്ന ചിത്രമാണ് തുനിവ്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം പൊങ്കൽ റിലീസായാണ് ആരാധകരിലേക്ക് എത്തുന്നത്. നായിക മാത്രമായല്ല ​ഗായിക കൂടിയായാണ് മഞ്ജു വാര്യർ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിൽ ഒരു ​ഗാനം ആലപിക്കുന്ന വിവരം താരം തന്നെയാണ് പങ്കുവച്ചത്. ഇപ്പോൾ ആ ​ഗാനത്തിന്റെ ലിറിക് വിഡിയോ പുറത്തുവന്നിരിക്കുകയാണ്. 

കാസേതാൻ കടവുളഡ എന്നു തുടങ്ങുന്ന ​ഗാനമാണ് പുറത്തുവന്നത്. കാശിന്റെ പവർ പറയുന്ന ​ഗാനത്തിൽ സ്റ്റൈലിഷ് ലുക്കിലാണ് അജിത് പ്രത്യക്ഷപ്പെടുന്നത്. ജിബ്രാൻ സംഗീത സംവിധാനം നിർവഹിക്കുന്ന ​ഗാനം വൈശാഖാണ് ​ഗാനം എഴുതി ആലപിച്ചിരിക്കുന്നത്.  വൈശാഖിനൊപ്പം മഞ്‍ജു വാര്യര്‍, ജിബ്രാൻ എന്നിവരും പാടിയിട്ടുണ്ട്. തുനിവിലെ രണ്ടാമത്തെ ​ഗാനമാണിത്. 

അജിത്തിന്റെയും മഞ്‍ജു വാര്യരുടെയും നൃത്ത രംഗം ഉള്‍പ്പെടുത്തിയിട്ടുള്ള 'ചില്ല ചില്ല' എന്ന ആദ്യ ഗാനവും വലിയ ഹിറ്റായി മാറിയിരുന്നു. എച്ച് വിനേദ് സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ബോണി കപൂറാണ്. നെറ്റ്ഫ്ളിക്സാണ് ചിത്രത്തിന്റെ ഒടിടി പാർട്ണർ. വിജയ് നായകനായി എത്തുന്ന വരിസിനൊപ്പമാണ് ചിത്രം ബോക്സ് ഓഫിസിൽ ഏറ്റുമുട്ടാൻ ഒരുങ്ങുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com