'എന്റെ കൈ മുറിഞ്ഞ് മൊത്തം ചോരയായി; വിരലിനിടയില്‍ ബ്ലെയ്ഡ് വച്ച് കൈ തന്നു'; ആരാധന ഭ്രാന്തായി മാറരുതെന്ന് അജിത്

ആരാധനയുടെ പേരിലുള്ള ഭ്രാന്ത് നിയന്ത്രിക്കണമെന്ന് അജിത്
Ajith Kumar
Ajith Kumarവിഡിയോ സ്ക്രീന്‍ഷോട്ട്
Updated on
1 min read

താര ജീവിതത്തില്‍ ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് ആരാധകര്‍. അവരുടെ സ്‌നേഹവും ആരാധനയുമാണ് താരങ്ങളെ സൃഷ്ടിക്കുന്നതും വളര്‍ത്തുന്നതും. എന്നാല്‍ പലപ്പോഴും തരാരാധന പരിധി വിടുമ്പോള്‍ അത് താരങ്ങള്‍ക്കും സമൂഹത്തിനുമെല്ലാം വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കുകയും ചെയ്യും. ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാണ് അജിത് കുമാര്‍ തന്റെ ഫാന്‍സ് അസോസിയേഷന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ പിരിച്ചുവിടുന്നത്. എന്നാലും ആരാധകരുടെ ആരാധനയ്ക്ക് ഇപ്പോഴും കുറവുണ്ടായിട്ടില്ല. കൂടുകയല്ലാതെ.

Ajith Kumar
'പ്രണവ് തൂക്കിയെന്നാ എല്ലാവരും പറയുന്നേ, പടം എങ്ങനെ'; ശബ്ദം താഴ്ത്തി, ഒറ്റവാക്കില്‍ പ്രണവിന്റെ മറുപടി

അജിത്തിന്റെ സിനിമകളുടെ റിലീസ് സമയത്തും, സോഷ്യല്‍ മീഡിയയില്‍ വിജയ് ആരാധകരുമായി ഏറ്റുമുട്ടുമ്പോഴെല്ലാം ആവേശഭരിതരമായി മാറുന്ന അജിത് ആരാധകരെ കാണാന്‍ സാധിക്കും. എന്നാല്‍ ആരാധനയുടെ പേരിലുള്ള ഭ്രാന്ത് നിയന്ത്രിക്കണമെന്നാണ് അജിത് പറയുന്നത്. ദ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഭ്രാന്തമായ ആരാധനയെക്കുറിച്ച് അജിത് സംസാരിക്കുന്നുണ്ട്.

Ajith Kumar
'മാര്‍ക്കോ വീണു, ഇനി പ്രണവ് മോഹന്‍ലാലിന്റെ നാളുകള്‍'; ഡീയസ് ഈറെ ആദ്യ ദിവസം നേടിയത് കോടികള്‍

''ഞങ്ങള്‍ക്ക് ഇന്ന് നല്ലൊരു ജീവിതമുള്ളത് ആരാധകര്‍ കാരണമാണ്. ഞങ്ങള്‍ക്ക് ലഭിക്കുന്ന പരിഗണനകളെല്ലാം ഒരുപാട് ഇഷ്ടപ്പെടുകയും ചെയ്യുന്നു. പക്ഷെ ഇത് പരിശോധിക്കപ്പെടണം. ഒരുപാട് കാശ് മുടക്കിയാണ് തിയേറ്റര്‍ ഉടമകള്‍ തിയേറ്ററുകള്‍ നന്നാക്കുന്നത്. ആഘോഷത്തിന്റെ പേരില്‍ പടക്കം പൊട്ടിക്കുകയും സ്‌ക്രീന്‍ വലിച്ച് കീറുകയും ചെയ്യുന്നതൊക്കെ നിര്‍ത്തണം'' എന്നാണ് അജിത് പറയുന്നത്.

ആരാധകരുടെ അമിതാരാധനയ്ക്ക് ഇന്ധനം പകരുന്നത് മാധ്യമങ്ങള്‍ കൂടിയാണെന്നും അജിത് പറയുന്നു. അമിതാരാധന മൂലം പലപ്പോഴും പൊതു ഇടങ്ങളില്‍ വച്ച് മോശം അനുഭവങ്ങളുണ്ടായിട്ടുണ്ടെന്നും അജിത് പറയുന്നു. ഒരിക്കല്‍ ആരാധകര്‍ക്ക് കൈ കൊടുത്ത ശേഷം കാറില്‍ കയറിയപ്പോള്‍ താന്‍ കാണുന്നത് തന്റെ കൈ രക്തത്തില്‍ കുളിച്ചിരിക്കുന്നതാണ്. ആരാധകരിലാരോ വിരലുകള്‍ക്കിടയില്‍ ബ്ലെയ്ഡ് വച്ചായിരുന്നു തനിക്ക് കൈ തന്നതെന്നാണ് അജിത് പറയുന്നത്.

''വര്‍ഷങ്ങള്‍ക്ക് മുമ്പൊരു സംഭവമുണ്ടായി. ഔട്ട്‌ഡോര്‍ ഷൂട്ടിനിടെയാണ്. താമസിച്ചിരുന്ന ഹോട്ടലിന് മുമ്പില്‍ ആരാധകര്‍ എന്നുമെത്തും. ഒടുവില്‍ ഹോട്ടലിലെ ആളുകള്‍ എന്നോട് അല്‍പ്പനേരം ആരാധകര്‍ക്കൊപ്പം ഫോട്ടോയെടുക്കാന്‍ നില്‍ക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. ഞാന്‍ സമ്മതിച്ചു. ആരാധര്‍ക്ക് കൈ കൊടുക്കുന്നതിനിടെ കൂട്ടത്തില്‍ ഒരു 19 വയസ് തോന്നിക്കുന്ന പയ്യന്‍ തന്റെ വിരലുകള്‍ക്കിടയില്‍ ബ്ലെയ്ഡ് വച്ചിരിക്കുന്നത് കണ്ടു. ഉടനെ തന്നെ അവനെ എന്റെ സ്റ്റാഫ് പിടി കൂടി പറഞ്ഞയച്ചു'' എന്നും അജിത് ഓര്‍ക്കുന്നുണ്ട്.

Summary

Ajith Kumar on fan hysteria. recalls how once a fan cut his hand with hidden blade while shaking hands.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com