ദുബായിൽ നിന്ന് ചെന്നൈയിലേക്ക് സുരക്ഷിതനായി മടങ്ങിയെത്തി തമിഴ് സൂപ്പർ താരം അജിത് കുമാർ. ഗൾഫ് മേഖലയിലെ സംഘർഷത്തെത്തുടർന്ന് വിമാന സർവീസുകൾ തടസപ്പെട്ടതിനെത്തുടർന്ന് അദ്ദേഹം അവിടെ കുടുങ്ങിക്കിടക്കുകയായിരുന്നു. ചെന്നൈ വിമാനത്താവളത്തിൽ എത്തിയ താരത്തിന്റെ വിഡിയോകൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്.
എയർപോർട്ടിലെത്തിയ താരം മാധ്യമപ്രവർത്തകരോട് പ്രതികരിച്ചില്ല. റേസിങ്ങുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായാണ് അടുത്തിടെ അജിത് കുമാർ ദുബായിലെത്തിയത്. ഇതിനിടെ ഇസ്രയേൽ- യുഎസ്- ഇറാൻ സംഘർഷം രൂക്ഷമാവുകയും ഇറാൻ, ദുബായ്, ഇറാഖ് തുടങ്ങിയ പ്രദേശങ്ങളിലെ വ്യോമപാത അടയ്ക്കുകയും ചെയ്തു.
ഇതോടെ പല അന്താരാഷ്ട്ര വിമാന സർവീസുകളും റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തു. ദുബായിൽ നിന്ന് ചെന്നൈയിലേക്ക് മടങ്ങാനിരിക്കെവെ ആയിരുന്നു അജിത്തും പ്രതിസന്ധിയിലായത്.
റേസിങ്ങിനോടുള്ള താൽപര്യം കാരണം അജിത് കുമാർ അടുത്ത കാലത്തായി ദുബായിലാണ് കൂടുതൽ സമയവും ചെലവഴിക്കുന്നത്. ലോകത്തെ പ്രധാന റേസിങ് സർക്യൂട്ടുകൾ ഈ മേഖലയിൽ ഉള്ളതിനാലാണ് നടൻ ദുബായിൽ നിൽക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates