പ്രാഥമിക ഘട്ടം കടന്നു, തമിഴ്‌നാട് റൈഫിള്‍ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത് അജിത്; വിഡിയോ

റൈഫിള്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്നുള്ള താരത്തിന്റെ വിഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം
Updated on
1 min read

47ാം തമിഴ്‌നാട് റൈഫിള്‍ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത് നടന്‍ അജിത് കുമാര്‍. ജൂലൈ 25നാണ് മത്സരം ആരംഭിച്ചത്. പ്രാരംഭഘട്ടം കൊയമ്പത്തൂര്‍ വച്ചായിരുന്നു. ആദ്യഘട്ടം പൂര്‍ത്തിയാക്കിയ ശേഷം ബാക്കി മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ത്രിച്ചിയില്‍ എത്തുകയായിരുന്നു. റൈഫിള്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്നുള്ള താരത്തിന്റെ വിഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. 

വര്‍ഷങ്ങളായി താരം ഷൂട്ടിങ് പരിശീലിപ്പിക്കുന്നുണ്ട്. 2021ല്‍ നടന്ന തമിഴ്‌നാട് സ്റ്റേറ്റ് ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത അജിത്ത് ആറ് മെഡലുകള്‍ നേടിയിരുന്നു. ജൂലൈയില്‍ ബൈക്ക് ട്രിപ്പ് പൂര്‍ത്തിയാക്കി തിരിച്ചുവന്നതിനു ശേഷമാണ് താരം ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള തയാറെടുപ്പുകള്‍ നടത്തിയത്. 

പ്രാഥമിക റൗണ്ടുകളില്‍ 10 മീറ്റര്‍, 25 മീറ്റര്‍, 50 മീറ്റര്‍ പിസ്റ്റള്‍ ഷൂട്ടിങ്ങിലാണ് താരം പങ്കെടുത്തത്. ത്രിച്ചി റൈഫിള്‍ ക്ലബ്ബില്‍ എത്തിയ താരത്തെ കാണാനായി നിരവധി ആരാധകര്‍ എത്തിയിരുന്നു. ആരാധകരെ അഭിവാദ്യം ചെയ്തതിനു ശേഷമാണ് താരം മത്സരത്തില്‍് പങ്കെടുക്കാന്‍ ഇറങ്ങിയത്. അജിത്ത് മത്സരത്തില്‍ പങ്കെടുക്കുന്നതിനാല്‍ വന്‍ സുരക്ഷയാണ് പൊലീസ് വേദിയില്‍ ഒരുക്കിയിരിക്കുന്നത്. 

എച്ച് വിനോദ് സംവിധാനം ചെയ്ത വലിമൈയിലാണ് അജിത്ത് കുമാറിനെ അവസാനമായി കണ്ടത്. താരത്തിന്റെ പുതിയ ചിത്രം എകെ61 സംവിധാനം ചെയ്യുന്നതും വിനോദ് തന്നെയാണ്. നിലവില്‍ ഈ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് താരം. മഞ്ജു വാര്യരാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഇതിനുശേഷം വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
Dhruv Vikram, Anupama Parameswaran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com