'ഇത് തിയറ്റർ അല്ല! പ്ലീസ്, മര്യാദ പാലിക്കൂ'; ആരാധകരെ ശകാരിച്ച് അജിത്, വിഡിയോ വൈറൽ

കഴിഞ്ഞ ദിവസം അജിത്തിനൊപ്പമുള്ള ചിത്രങ്ങൾ നടൻ ശിവകാർത്തികേയനും പങ്കുവച്ചിരുന്നു.
Ajith Kumar
Ajith Kumarവിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

നടൻ അജിത് കുമാറിന്റെ കാർ റേസിങ്ങിനോടുള്ള പ്രേമം ആരാധകർക്ക് അറിയാവുന്നതാണ്. നിലവിൽ സിനിമയിൽ നിന്ന് ചെറിയ ഒരിടവേള എടുത്ത് റേസിങ് പരിശീലനത്തിലാണ് അജിത്. റേസിങ് നടക്കുന്നിടത്ത് ആരാധകർ വരുന്നതും അജിത്തിനെ കാണുമ്പോൾ ആർപ്പു വിളിക്കുന്നതും പതിവാണ്. എന്നാൽ ഇപ്പോൾ ബഹളമുണ്ടാക്കിയ ആരാധകരെ ശകാരിക്കുന്ന അജിത്തിന്റെ വിഡിയോ ആണ് വൈറലായി മാറുന്നത്.

'ദയവായി മര്യാദ പാലിക്കണം, ഇത് തിയറ്റർ അല്ല' എന്ന് പറഞ്ഞു കൊണ്ട് ദേഷ്യപ്പെട്ടു നടന്നുപോകുന്ന അജിത്തിനെയാണ് വിഡിയോയിൽ കാണാനാവുക. നിമിഷനേരം കൊണ്ടാണ് ഈ വിഡിയോ വൈറലായത്. കഴിഞ്ഞ ദിവസം അജിത്തിനൊപ്പമുള്ള ചിത്രങ്ങൾ നടൻ ശിവകാർത്തികേയനും പങ്കുവച്ചിരുന്നു.

അബുദാബിയിൽ നിന്നുള്ള ചിത്രങ്ങളാണ് ശിവകാർത്തികേയൻ പങ്കുവച്ചത്. മുൻപും ഇതുപോലെ ആരാധകർ അതിരുവിട്ടപ്പോൾ അജിത് ശകാരവുമായി എത്തിയിരുന്നു. റേസിങ്ങിനായി മുൻപ് സ്പെയിനിലെ റേസിങ് സർക്യൂട്ടിൽ അജിത് എത്തിയപ്പോൾ അദ്ദേഹം തടിച്ചുകൂടിയ ആരാധകരെ നോക്കി പുഞ്ചിരിക്കുകയും കൈവീശുകയും ചെയ്തു. ഇതിനിടെ ആരോ ഒരാൾ ഉച്ചത്തിൽ വിസിലടിച്ചു.

ഇതുകേട്ട അജിത് ഉടൻ തന്നെ ഇയാളെ രൂക്ഷമായി നോക്കുകയും മറ്റുള്ളവരെ ശല്യപ്പെടുത്തരുതെന്നും അച്ചടക്കം കാണിക്കണമെന്ന് ആംഗ്യത്തിലൂടെ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.

അതേസമയം, കഴിഞ്ഞ വർഷം രണ്ട് സിനിമകളിലൂടെയാണ് തമിഴകത്തിന്റെ സൂപ്പർ താരം അജിത് ആരാധകരെ അമ്പരപ്പിച്ചത്. വിടാമുയർച്ചി, ​ഗുഡ് ബാഡ് അ​ഗ്ലി എന്നിവയാണ് കഴിഞ്ഞ വർഷം പുറത്തിറങ്ങിയ അജിത് ചിത്രങ്ങൾ.

Summary

Cinema News: Actor Ajith scolds fans video goes viral on social media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com