'വേറെ ആരും ഇല്ലേ...'; മകൾക്കൊപ്പം നാഷണൽ അവാർഡ് വാങ്ങാൻ പോയാൽ, ചിരിപ്പിച്ച് അജുവും മകളും
മലയാളത്തിൽ മാത്രമല്ല തമിഴകത്തും ഒട്ടേറെ ആരാധകരുള്ള നടൻമാരിലൊരാളാണ് അജു വർഗീസ്. രസകരമായ വിഡിയോകൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട് അജു. പലതും നിമിഷ നേരം കൊണ്ട് വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ ഇതാ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്ന പുതിയ വിഡിയോയും ഹിറ്റായിരിക്കുകയാണ്.
'what if …. എനിക്കൊരു നാഷണൽ അവാർഡ് കിട്ടുകയും അത് സ്വീകരിക്കാനായി ഞാൻ മകൾക്കൊപ്പം പോവുകയും ചെയ്താലോ' എന്നാണ് വിഡിയോയുടെ ക്യാപ്ഷനായി അജു കുറിച്ചിരിക്കുന്നത്. നാഷണൽ അവാർഡ് വാങ്ങാൻ പോവുകയാണ്, ഇത് എന്റെ മകൾ ജുവാന അജു എന്നാണ് അജു ആദ്യം പറയുന്നത്.
അമ്മ അഗസ്റ്റീന എവിടെ എന്ന് ജുവാന ചോദിക്കുമ്പോൾ, അവൾ 3 മണ്ടന്മാരായ ആൺമക്കൾക്കൊപ്പം വീട്ടിലാണ് എന്നാണ് അജു വർഗീസിന്റെ മറുപടി. നാഷണൽ അവാർഡൊക്കെ കിട്ടുമോ എന്നാണ് പിന്നീട് ജുവാന ട്രോളിക്കൊണ്ട് ചോദിക്കുന്നത്. ഇത് കേട്ടയുടനെ 'ഡൗട്ട്ഫുൾ ലേഡി' എന്ന് ആശ്ചര്യപൂർവ്വം അജു വിളിക്കുന്നതാണ് അടുത്തത്. എത്രയോ പ്രശസ്തരായ നടന്മാരുണ്ട്, വേറെ ആരും ഇല്ലേ അവാർഡിന് എന്നിങ്ങനെയാണ് പിന്നീട് മകളുടെ കമന്റുകൾ.
എന്തായാലും വിഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. നടൻ ബേസിൽ ജോസഫ് അടക്കം നിരവധി പേരാണ് അജുവിന്റെ വിഡിയോയ്ക്ക് കമന്റുമായെത്തിയിരിക്കുന്നത്. 'വീട്ടിൽ തന്നെ അപമാനം ആണെല്ലോ', 'കിട്ടിയോ ഇല്ല ചോദിച്ചു മേടിച്ചു', 'ഇത് ചിലപ്പോൾ ശരിക്കും നിങ്ങളുടെ റിയൽ ലൈഫിൽ സംഭവിക്കും ഒരു പോയിന്റിൽ', 'കഴിവില്ലാത്തവനെ കഴിവില്ലാത്തവൻ എന്ന് വിളിക്കുന്നവനാണ് യഥാർത്ഥ കൂട്ടുകാരൻ', 'അപ്പൻ്റെ മോൾ തന്നെ, ഇങ്ങള് മേടിക്കും'- എന്നൊക്കെയാണ് വിഡിയോയ്ക്ക് താഴെ നിറയുന്ന കമന്റുകൾ.
അതേസമയം സർവ്വം മായ ആണ് അജുവിന്റേതായി ഏറ്റവുമൊടുവിൽ തിയറ്ററുകളിലെത്തിയ ഹിറ്റ് ചിത്രം. രൂപ എന്ന ചിത്രത്തിലെ അജുവിന്റെ കഥാപാത്രം വൻ കയ്യടിയും നേടി. ആഘോഷം, പെണ്ണ് കേസ് എന്നീ ചിത്രങ്ങളിലും അജു പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.
Cinema News: Actor Aju Varghese funny video with his daughter goes viral on social media.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

