'ഈ ക്രിസ്തുമസ് പൂക്കി നിവിനും ഡെലുലുവും കൊണ്ടുപോയി'; പോസ്റ്റ് പങ്കുവച്ച് അജു വർ​ഗീസ്

നിവിൻ പോളിയെ കെട്ടിപ്പിടിച്ച് സ്നേഹ ചുംബനം നൽകുന്ന ചിത്രമാണ് അജു വർഗീസ് പങ്കുവെച്ചിരിക്കുന്നത്.
Aju, Nivin, Sarvam Maya
Aju, Nivin, Sarvam Mayaഇൻസ്റ്റ​ഗ്രാം
Updated on
1 min read

അഖിൽ സത്യൻ സംവിധാനം ചെയ്ത സർവ്വം മായ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. ആദ്യ ഷോയ്ക്ക് ശേഷം മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിവിൻ പോളിയുടെ തിരിച്ചുവരവാണ് സിനിമയെന്നും നടൻ കലക്കിയെന്നുമാണ് പ്രേക്ഷകരുടെ അഭിപ്രായം. ഇപ്പോഴിതാ സിനിമയുടെ വിജയത്തിൽ അജു വർഗീസ് പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.

നിവിൻ പോളിയെ കെട്ടിപ്പിടിച്ച് സ്നേഹ ചുംബനം നൽകുന്ന ചിത്രമാണ് അജു വർഗീസ് പങ്കുവെച്ചിരിക്കുന്നത്. പ്രേക്ഷകർ കാത്തിരുന്ന ഇരുവരുടെയും തിരിച്ചു വരവ് ആഘോഷിക്കുകയാണ് ആരാധകർ. അജു വർഗീസിന്റെ കമന്റ് ബോക്സിൽ ആരാധകരുടെ സ്നേഹമാണ് നിറയുന്നത്. നിവിൻ- അജു കോമ്പോ നന്നായി ചിരിപ്പിക്കുന്നുണ്ടെന്നും ഇരുവരുടെയും ഭാഗങ്ങൾക്ക് തിയറ്ററിൽ നല്ല റെസ്പോൺസ് ആണെന്നുമാണ് കമന്റുകൾ.

Aju, Nivin, Sarvam Maya
'ബറോസിനേക്കൾ മോശം', 'ലാലേട്ടൻ ഇതോടു കൂടി ഇങ്ങനെയുള്ള സിനിമകൾ നിർത്തണം'; വൃഷഭ എക്സ് പ്രതികരണം

'ഇതായിരുന്നു നീ കാത്തിരുന്ന നിന്റെ തിരിച്ചു വരവ്', 'ഈ ക്രിസ്തുമസ് പൂക്കി നിവിനും ഡെലുലുവും കൊണ്ടുപോയി', 'നിങ്ങളെ പോലെ നമ്മൾ പ്രേക്ഷകരും ആഗ്രഹിച്ച നിവിനെ ആണ് തിരിച്ച് കിട്ടിയത്', 'നിവിൻ സേഫ് സോണിലേക്ക് വന്നാൽ പിന്നെ പുള്ളിയെ പിടിച്ച കിട്ടില്ല', 'ചീത്ത നേരത്തിനു ശേഷം നല്ല നേരം വരും..' എന്നൊക്കെയാണ് മറ്റു കമന്റുകൾ. ഫൺ സ്വഭാവത്തിൽ ഒരുങ്ങിയ ആദ്യ പകുതിയും ഇമോഷണൽ, ഫീൽ ഗുഡ് രണ്ടാം പകുതിയുമാണ് സിനിമയുടെ പ്രത്യേകത എന്നാണ് അഭിപ്രായങ്ങൾ.

Aju, Nivin, Sarvam Maya
അപ്പോൾ അതങ്ങ് ഉറപ്പിച്ചോ! 'ജയിലർ 2' വിൽ രജനികാന്തിനൊപ്പം കിങ് ഖാനും; ഇത് തകർക്കുമെന്ന് ആരാധകർ

ഒരു ഹൊറർ മൂഡിലാണ് ചിത്രം ഒരുങ്ങുന്നതെന്ന് നേരത്തെ സൂചന ഉണ്ടായിരുന്നു. പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയ്ക്ക് ശേഷം അഖിൽ സത്യൻ ഒരുക്കുന്ന ചിത്രമാണ് സർവ്വം മായ. സെൻട്രൽ പിക്ചേഴ്സ് ആണ് സിനിമ കേരളത്തിൽ വിതരണം ചെയ്യുന്നത്. എ പി ഇന്റർനാഷണൽ ആണ് റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിന്റെ അവകാശം നേടിയത്.

Summary

Cinema News: Aju Varghese share a photo with Nivin Pauly.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com