ആദ്യ ദിനം 50 കോടിയ്ക്ക് മുകളിൽ; ബാലയ്യയുടെ കരിയറിലെ മികച്ച ഓപ്പണിങ്, 'അഖണ്ഡ 2' ഒടിടി അപ്ഡേറ്റ്സ് പുറത്ത്

ചിത്രത്തിന്റെ നിർമാതാക്കളാണ് വിവരം പുറത്തുവിട്ടിരിക്കുന്നത്.
Akhanda 2
Akhanda 2ഫെയ്സ്ബുക്ക്
Updated on
1 min read

നന്ദമൂരി ബാലകൃഷ്ണ നായകനായെത്തിയ അഖണ്ഡ 2: താണ്ഡവം തിയറ്ററുകളിൽ വിജയക്കുതിപ്പ് തുടരുകയാണ്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളിൽ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ആ​ഗോളതലത്തിൽ ആദ്യ ദിനം ചിത്രം 59.5 കോടി രൂപ തിയറ്ററുകളിൽ നിന്ന് കളക്ട് ചെയ്തുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ചിത്രത്തിന്റെ നിർമാതാക്കളാണ് വിവരം പുറത്തുവിട്ടിരിക്കുന്നത്.

ബോയപതി ശ്രീനു സംവിധാനം ചെയ്ത ചിത്രം ഒരു റെക്കോർഡ് ബ്രേക്കർ ആയി മാറുമെന്നാണ് ട്രേഡ് അനലിസ്റ്റുമാർ പറയുന്നത്. ഡിസംബർ 12 ന് തിയറ്ററുകളിലെത്തിയ ചിത്രം ആദ്യ വാരാന്ത്യത്തിൽ തന്നെ 100 കോടി കടക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. 120 കോടി ബജറ്റിലാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ഇന്ത്യയിൽ നിന്ന് മാത്രം ആദ്യ ദിനം 22 കോടിയാണ് ചിത്രം കളക്ട് ചെയ്തത്.

ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസിനെപ്പറ്റിയുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. നെറ്റ്ഫ്ലിക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. തിയറ്റർ റണ്ണിന് ശേഷം ചിത്രം അടുത്ത മാസം ഒടിടിയിലെത്തുമെന്നാണ് വിവരം. ബാലയ്യയ്ക്ക് പുറമേ സംയുക്ത മേനോൻ, ആദി പിന്നിസെട്ടി എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളായെത്തിയത്.

Akhanda 2
'ദൈവവും രാജാവും കണ്ടുമുട്ടി, ചരിത്ര നിമിഷം'; മെസിയും ഷാരൂഖും ഒരേ വേദിയില്‍, ആര്‍പ്പുവിളിച്ച് ആരാധകര്‍, വിഡിയോ

അതേസമയം കേരളത്തിൽ ചിത്രത്തിന് നേരെ വൻതോതിലുള്ള ട്രോളുകളാണ് ഉയരുന്നത്. ബാലയ്യയുടെ പടം ആയതുകൊണ്ട് തന്നെ ലോജിക്ക് തീരെ പ്രതീക്ഷിക്കരുതെന്നാണ് ഭൂരിഭാ​ഗം പേരും കമന്റുകളിൽ പറയുന്നത്. 2021 ൽ പുറത്തിറങ്ങിയ അഖണ്ഡയുടെ സീക്വൽ ആയാണ് അഖണ്ഡ 2 ഒരുക്കിയിരിക്കുന്നത്.

Akhanda 2
'മനോഹരമായ മുപ്പതുകളെ കാത്തിരിക്കുന്നു'; പിറന്നാൾ ആഘോഷമാക്കി വിൻസി

ആദ്യ ഭാഗത്തേക്കാൾ വമ്പൻ കാൻവാസിൽ ആണ് രണ്ടാം ഭാഗം എത്തിയിരിക്കുന്നത്. ബോളിവുഡ് താരം ഹർഷാലി മൽഹോത്രയും ചിത്രത്തിന്റെ താരനിരയിലുണ്ട്. 14 റീൽസ് പ്ലസിന്‍റെ ബാനറിൽ രാം അചന്തയും ഗോപിചന്ദ് അചന്തയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം എം തേജസ്വിനി നന്ദമൂരി അവതരിപ്പിക്കുന്നു. എസ് തമനാണ് ചിത്രത്തിന് സം​ഗീതമൊരുക്കിയിരിക്കുന്നത്.

Summary

Cinema News: Akhanda 2 day 1 box office collection and OTT Release updates.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com