'ജീവിക്കാന്‍ ഒരു മാസം 3.5 ലക്ഷം വേണം; ഒരു ലക്ഷവും ജിഎസ്ടിയും തന്നാണ് ഓണ്‍ലൈന്‍ മീഡിയ ഇന്റര്‍വ്യു എടുക്കുന്നത്'; അഖില്‍ മാരാരുടെ വാക്കുകള്‍ വൈറല്‍

അമ്പതിനായിരത്തിലധികം രൂപയ്ക്ക് എണ്ണയടിക്കേണ്ടി വരും
 Akhil Marar
Akhil Mararഫെയ്സ്ബുക്ക്
Updated on
2 min read

മലയാളം ബിഗ് ബോസ് സീസണ്‍ 5 വിന്നറാണ് അഖില്‍ മാരാര്‍. ഇന്ന് സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യം. തന്റെ പ്രസ്താവനകളുടെ പേരില്‍ പലപ്പോഴും അഖില്‍ മാരാര്‍ വിവാദങ്ങളില്‍ ചെന്നു പെടാറുണ്ട്. ഈയ്യടുത്തിറങ്ങിയ മിഡ്‌നൈറ്റ് ഇന്‍ മുള്ളന്‍കൊല്ലി എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരായ ആരോപണങ്ങളെ തുടര്‍ന്നും അഖില്‍ മാരാര്‍ വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്.

 Akhil Marar
'അവർ വീണ്ടും ഒന്നിച്ചാൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അറിയുമോ?'; പുതിയ റെക്കോർഡുകൾ സൃഷ്ടിക്കാൻ 'പാട്രിയറ്റ്', ടീസർ

തന്റെ ചെലവിനേക്കുറിച്ചും വരുമാനത്തെക്കുറിച്ചും അഖില്‍ മാരാര്‍ പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. തനിക്ക് ഒരു മാസം കുറഞ്ഞ് മൂന്ന് ലക്ഷം രൂപ വേണ്ടി വരും എന്നാണ് അഖില്‍ മാരാര്‍ പറയുന്നത്. ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അഖില്‍ മാരാര്‍ മനസ് തുറന്നത്.

 Akhil Marar
'രണ്ടു പേരും അറിഞ്ഞില്ല, അത് അവസാന കാഴ്ചയായിരുന്നെന്ന്'; മരിക്കുന്നതിന്റെ തലേന്ന് രഹ്നയ്ക്കായി പാടി നവാസ്, വിഡിയോ

''സത്യസന്ധമായി പറഞ്ഞാല്‍ ചെലവ് കൂടുതലാണ്. പ്രതിമാസം മൂന്ന് മുതല്‍ മൂന്നര ലക്ഷം വരെ വേണം. ഒരു മാസം അമ്പതിനായിരത്തിലധികം രൂപയ്ക്ക് എണ്ണയടിക്കേണ്ടി വരും. ഈ മാസം തന്നെ 70000 രൂപയ്ക്ക് എണ്ണയടിച്ചിട്ടുണ്ട്. പിന്നെ വീട്ടു ചെലവ്, കുട്ടികളുടെ പഠിത്തം, അച്ഛന്റേയും അമ്മയുടേയും മരുന്ന്, അവര്‍ക്ക് അല്ലാതെ കൊടുക്കുന്ന പൈസ, ചിട്ടി, ഫ്‌ളാറ്റിന്റെ ലോണ്‍, ബിഎംഡബ്ല്യു ബൈക്കിന്റെ ലോണ്‍, ബെന്‍സിന്റെ ലോണ്‍, എല്ലാം കൂടെ കൂട്ടുമ്പോള്‍ എങ്ങനെയാണെങ്കിലും മൂന്ന് മുതല്‍ മൂന്നര ലക്ഷം വരെ വേണം. ഇതൊക്കെ ഉടനെ തീരുന്നതാണ്'' എന്നാണ് അഖില്‍ മാരാര്‍ പറയുന്നത്.

''20 ശതാമാനേയുള്ളൂ എല്ലാ ലോണും. പതിനഞ്ച് ലക്ഷത്തിന്റെ ലോണ്‍ ആണ് ബെന്‍സിന് ഇട്ടത്. അതും മൂന്ന് വര്‍ഷത്തേക്ക് ഇട്ടതിനാലാണ് അടവ് ഇത്രയും വരുന്നത്. ഒരു വര്‍ഷം കഴിഞ്ഞാല്‍ അത് തീരും. ബൈക്കിനും ചെറിയ ലോണ്‍ ആണ്. എട്ട് ലക്ഷം രൂപയുടെ ലോണേയുള്ളൂ. ഇത് പറയുമ്പോള്‍ ചിലപ്പോള്‍ ആരെങ്കിലും വന്ന് പരിഹസിച്ച് കമന്റ് ഇട്ടേക്കാം. ഒരിക്കല്‍ രണ്ടായിരം രൂപ സിസി അടയ്ക്കാനില്ലാതിരുന്ന ആളാണ് ഞാന്‍. ഇന്ന് ബാങ്ക് എന്നെ ഇങ്ങോട്ട് വിളിക്കുന്നു. അമ്പത് ലക്ഷത്തിന്റെ ലോണ്‍ വേണോ എന്ന് ചോദിക്കും. എനിക്ക് വേണ്ടടേയ് ഇയാളുടെ ലോണ്‍.'' എന്നും അദ്ദേഹം പറയുന്നു.

എന്റെ എല്ലാ ഇന്റര്‍വ്യൂസും പെയ്ഡ് ആണ്. ഒരു ലക്ഷം രൂപയും ജിഎസ്ടിയും തന്നാണ് കേരളത്തിലെ പ്രധാനപ്പെട്ട ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ എന്റെ അഭിമുഖങ്ങള്‍ എടുത്തിട്ടുള്ളത്. എല്ലാ ജിസിസി രാജ്യത്തം ഞാന്‍ പോകുന്നത് കൃത്യമായി ശമ്പളം വാങ്ങി തന്നെയാണെന്നും അഖില്‍ മാരാര്‍ പറയുന്നുണ്ട്. അഖില്‍ മാരാരുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. അതേസമയം ട്രോളുകളും സജീവമാണ്. ഉദയനാണ് താരം സിനിമയിലെ ശ്രീനിവാസന്റെ കഥാപാത്രത്തെയാണ് സോഷ്യല്‍ മീഡിയ ഓര്‍മിപ്പിക്കുന്നത്.

Summary

Bigg Boss winner Akhil Marar says he needs atleast Three Lakhs per month to meet his expenses. Social media compares him with Saroj Kumar.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com