'സര്‍വ്വം മായ' കണ്ട് കരഞ്ഞ സെന്‍സര്‍ ബോര്‍ഡ് അംഗം; അനുഭവം പങ്കിട്ട് അഖില്‍; മലയാളത്തിന്റെ 'ലോക്കി' ആകരുതെന്ന് ആരാധകര്‍

സര്‍വ്വം മായയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.
Akhil Sathyan
Akhil Sathyan
Updated on: 
1 min read

ബോക്‌സ് ഓഫീസിലേക്കുള്ള നിവിന്‍ പോളിയുടെ ശക്തമായ തിരിച്ചുവരവായി മാറിയിരിക്കുകയാണ് സര്‍വ്വം മായ. നിവിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറിയ സര്‍വ്വം മായ 100 കോടി ക്ലബ്ബില്‍ ഇടം നേടുകയും ചെയ്തു. 150 കോടിയിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണ് സിനിമ. അഖില്‍ സത്യന്‍ ഒരുക്കിയ സിനിമയിലൂടെ ആറ് വര്‍ഷത്തെ ഹിറ്റ് വരള്‍ച്ചയില്‍ നിന്നുമാണ് നിവിന്‍ പോളി തിരികെ വന്നിരിക്കുന്നത്.

Akhil Sathyan
'എന്റെ അപ്പനെ വേദിയിലേക്ക് ക്ഷണിച്ചോട്ടെ; അപ്പനെ ആദ്യമായിട്ടാ ഇങ്ങനെ ഒരുങ്ങി കാണുന്നത്'; അച്ഛനെ വേദിയിലേക്ക് ക്ഷണിച്ച് വേടന്‍

സര്‍വ്വം മായയുടെ സെന്‍സറിങ് അനുഭവം പങ്കിടുകയാണ് അഖില്‍ സത്യന്‍. സിനിമയിലെ താരങ്ങളായ നിവിന്‍ പോളി, റിയ ഷിബു, പ്രീതി മുകുന്ദന്‍ എന്നിവര്‍ക്കൊപ്പം തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച ടോക് ഷോയിലാണ് അഖില്‍ സത്യന്‍ ഇക്കാര്യം പങ്കിട്ടത്.

Akhil Sathyan
മൂന്നാമത്തെ കൺമണിയെ വരവേറ്റ് അപ്പാനി ശരത്; സന്തോഷം പങ്കുവച്ച് നടൻ

'ഞാന്‍ ഈ സിനിമയുടെ സെന്‍സറിങ് വളരെ പേടിച്ചിട്ടാണ് പോയത്. ആരോ പറഞ്ഞു വളരെ സീരിയസ് ആയിട്ടുള്ള ആളാണ് ഓഫീസര്‍ എന്ന്. ഞാന്‍ അകത്തു കേറുമ്പോള്‍ ആദ്യം ഫോണ്‍ വാങ്ങി വെക്കും. അത് വാങ്ങിക്കുന്ന സ്റ്റാഫിന്റെ കണ്ണ് നിറഞ്ഞിരുന്നു. പുള്ളിക്കാരി പടം മുഴുവന്‍ കണ്ടിരുന്നു. അപ്പോള്‍ തന്നെ എനിക്ക് ഒരു ധൈര്യം കിട്ടി. അകത്ത് ഇവര്‍ എല്ലാവരും ചേര്‍ന്ന് പടം കണ്ടിരുന്നു. ഞാന്‍ ആ ഓഫീസറിനോട് വളരെ കടപ്പെട്ടിരിക്കുന്നു'' എന്നാണ് അഖില്‍ സത്യന്‍ പറയുന്നത്.

''അദ്ദേഹം ഓരോ കഥാപാത്രത്തിന്റെ ഡീറ്റൈലിംഗ് പറഞ്ഞു. ഞാന്‍ അപ്പോള്‍ തന്നെ നിവിനെ വിളിച്ചിരുന്നു. ഞാന്‍ പേടിച്ച് പോയ ആ അവസ്ഥയെ മുഴുവന്‍ മാറ്റിയിട്ട് അദ്ദേഹം പറഞ്ഞു. അടുത്ത കാലത്ത് ഒന്നും ഞാന്‍ ഇതുപോലെ ഒരു സിനിമ കണ്ടിട്ടില്ലെന്ന്. അത് പറഞ്ഞുന്നത് സെന്‍സര്‍ ഓഫീസര്‍ ആണ്. അവിടെ മുതല്‍ ഒരു ധൈര്യം വന്നു തുടങ്ങിയിരുന്നു'' എന്നും അഖില്‍ പറയുന്നുണ്ട്.

ഈ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. ഒരുപാട് ഭാഗത്ത് പിന്തുണയാണെങ്കില്‍ മറുവശത്ത് ട്രോളുകളും അഖില്‍ നേരിടുന്നുണ്ട്. സിനിമ ഹിറ്റായെന്നത് ശരി തന്നെ പക്ഷെ ഇങ്ങനെ സ്വയം പുകഴ്ത്തുന്നത് ബോറാണെന്നാണ് ചിലര്‍ പറയുന്നത്. മലയാളത്തിന്റെ ലോകേഷ് കനകരാജ് ആവുകയാണോ എന്നും ചിലര്‍ പരിഹാസരൂപേണ ചോദിക്കുന്നുണ്ട്.

അതേസമയം സര്‍വ്വം മായയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ജനുവരി 30 നാണ് ഒടിടി റിലീസ്. ജിയോ ഹോട്ട്‌സ്റ്റാറിലാണ് സിനിമയെത്തുക. അജു വര്‍ഗ്ഗീസ്, ജനാര്‍ദ്ദനന്‍, രഘുനാഥ് പലേരി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Summary

Akhil Sathyan talks about censor board member crying watching Sarvam Maya. Social media asks to keep calm.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Sathyan Anthikad, Mohanal and Anoop Sathyan
Nivin Pauly
Mukesh, Mohanlal and Anoop Sathyan
Akhil Marar
X

FOLLOW US

ON GOOGLE DISCOVER