

സത്യൻ അന്തിക്കാടിന് പുത്തൻ വാഹനം സമ്മാനിച്ച് മകനും സംവിധായകനുമായ അഖിൽ സത്യൻ. തന്റെ പുതിയ ചിത്ര 'സർവ്വം മായ'യുടെ വിജയത്തിന് പിന്നാലെയാണ് അച്ഛന് മനോഹരമായ ഒരു സമ്മാനം അഖിൽ നൽകിയത്. ലോകത്തെ ഏറ്റവും സുരക്ഷിതമായ വാഹനങ്ങളിലൊന്നായ വോൾവോ എക്സ് സി 60 ആണ് സത്യൻ അന്തിക്കാട് സ്വന്തമാക്കിയത്. കൊച്ചിയിലെ ഡീലർഷിപ്പിൽ നിന്നാണ് വാഹനം സ്വീകരിച്ചത്.
സംവിധായകൻ ദീപു അന്തിക്കാട് ആണ് സോഷ്യൽ മീഡിയയിലൂടെ ഈ സന്തോഷം പങ്കുവച്ചിരിക്കുന്നത്. ‘ആഢംബരങ്ങളിലും സമ്മാനങ്ങളിലും താല്പര്യമില്ലാത്ത ആളാണ് സത്യൻ അന്തിക്കാട്. ഇപ്പോഴും ഉപയോഗിക്കുന്നത് ആദ്യത്തെ മാരുതി 800 ഉം ഹോണ്ട സിറ്റിയും. ഹൈവേ വലുതാകുന്നു, വാഹനങ്ങളുടെ വേഗതയും, കുറച്ച് കൂടെ സേഫായ കാറ് വേണം എന്ന അഖിൽ സത്യൻ്റെ നിർബന്ധത്തിന് അദ്ദേഹം വഴങ്ങി.
ഇത് ഗുരുവിന് ശിഷ്യൻ്റെ സമ്മാനം’ എന്നായിരുന്നു ദീപു വിഡിയോയ്ക്കൊപ്പം പങ്കുവച്ചത്. സുരക്ഷയ്ക്ക് ഏറ്റവും പ്രധാന്യം നൽകി എത്തുന്ന വോൾവോ വാഹനങ്ങളിലെ സുപ്രധാന മോഡലുകളിൽ ഒന്നായ XC60-ക്ക് 67. 10 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്‌സ് ഷോറൂം വില.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് നിർമാതാവും നടനുമായ ആന്റണി പെരുമ്പാവൂരും നടനും സംവിധായകനുമായ മേജർ രവിയും വോൾവോയുടെ ഈ കരുത്തൻ വാഹനം സ്വന്തമാക്കിയിരുന്നു. നിവിൻ പോളി നായകനായെത്തിയ സർവ്വം മായ 150 കോടിയാണ് ബോക്സ് ഓഫീസിൽ നിന്ന് കളക്ട് ചെയ്തത്. ഒടിടി റിലീസിന് പിന്നാലെയും ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates