

ഈ വർഷത്തെ മലയാളത്തിലെ സൂപ്പർ ഹിറ്റുകളിലൊന്നായി മാറിയിരിക്കുകയാണ് സവിൻ സാ സംവിധാനം ചെയ്ത 'വാഴ 2'. ഏഴ് ദിവസം കൊണ്ട് ചിത്രം 100 കോടി ക്ലബ്ബിലും ഇടം നേടിയിരുന്നു. ആഗോളതലത്തിൽ 200 കോടിയും പിന്നിട്ടിരുന്നു ചിത്രം. ഹാഷിർ, അലൻ, വിനായക്, അജിൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്.
ഇവരുടെ ഈ കൂട്ടുകെട്ട് തന്നെയാണ് ചിത്രത്തിന്റെ വിജയമായി മാറിയതും. സിനിമയിലെത്തുന്നതിന് മുൻപ് തന്നെ സോഷ്യൽ മീഡിയ റീൽസിലൂടെ താരങ്ങളായവരാണ് ഹാഷിറും വിനായകും അലനുമൊക്കെ. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സായി തുടങ്ങിയതാണ് നാല് പേരുടെയും കരിയര്‍.
പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും അവര്‍ കയ്യടി നേടിയ ഈ നാല്‌വർ സംഘം ഒരുമിച്ച് സിനിമയിലും എത്തുകയായിരുന്നു. ഹാഷിര്‍ ആണ് ഇങ്ങനെ ഒരു കൂട്ടുകെട്ടിന് തുടക്കം കുറിച്ചത്. ഇപ്പോഴിതാ ഹാഷിറിനെക്കുറിച്ച് അലൻ പങ്കുവച്ച ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.
'അന്ന് എന്നെ വിഡിയോ എടുക്കാൻ നീ വിളിച്ചില്ലായിരുന്നെങ്കിൽ ഇന്ന് ഈ കാണുന്ന ഞാൻ ഉണ്ടാകില്ലായിരുന്നു...'- എന്നാണ് അലൻ ഹാഷിറിനൊപ്പമുള്ള ചിത്രം പങ്കുവച്ച് കുറിച്ചിരിക്കുന്നത്. 'കഴിവുള്ളവർ കേറി വരട്ടെ' - എന്നാണ് ഹാഷിർ മറുപടിയായി കുറിച്ചിരിക്കുന്നത്.
നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായെത്തിയിരിക്കുന്നത്. അതേസമയം വാഴ 2 ഒടിടിയിലേക്കും എത്തിയിരിക്കുകയാണ്. ജിയോ ഹോട്ട്സ്റ്റാറിലൂടെ മെയ് 8 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates