

പ്രേക്ഷകരിലേക്ക് സിനിമയെ എത്തിക്കാൻ വ്യത്യസ്തമായ മാർഗങ്ങൾ തേടുകയാണ് അണിയറപ്രവർത്തകർ. ചായക്കപ്പിൽ പ്രമോഷനുമായി എത്തുകയാണ് ആളങ്കം ടീം. പരിസ്ഥിതി സൗഹൃദ ഡിസ്‌പോസബ്ള്‍ കപ്പിലൂടെ പ്രേക്ഷക ശ്രദ്ധനേടാനാണ് ശ്രമം. സിനിമയുടെ പേരും താരങ്ങളുടെ മുഖങ്ങളും ആലേഖനം ചെയ്താണ് കപ്പുകൾ വിതരണം ചെയ്യുക. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ആദ്യത്തെ ആളങ്കം കപ്പുകളില്‍ ചായ കുടിച്ച് സിനിമയിലെ താരങ്ങളായ ലുക്മാന്‍ അവറാനും ജാഫര്‍ ഇടുക്കിയും പ്രൊമോഷന് തുടക്കമിട്ടു. കപ്പുകള്‍ കേരളത്തിലൂടനീളം സൗജന്യമായി വിതരണം ചെയ്യും.
ലുക്മാന്‍ അവറാന്‍, ഗോകുലന്‍, സുധി കോപ്പ, ജാഫര്‍ ഇടുക്കി, ശരണ്യ ആര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാനി ഖാദര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആളങ്കം സിയാദ് ഇന്ത്യ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഷാജി അമ്പലത്ത്, ബെറ്റി സതീഷ് റാവല്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്നു. ഈ മാസം അവസാനത്തോടെ ചിത്രം തീയറ്ററുകളിലെത്തും. മാമുക്കോയ, കലാഭവന്‍ ഹനീഫ്, കബീര്‍ കാദിര്‍, രമ്യ സുരേഷ്, ഗീതി സംഗീത, തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-പി റഷീദ്, സംഗീതം-കിരണ്‍ ജോസ്, എഡിറ്റിംഗ്-നിഷാദ് യൂസഫ്, ഛായാഗ്രഹണം-സമീര്‍ ഹഖ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-മുകേഷ് തൃപ്പൂണിത്തുറ, കല-ഇന്ദുലാല്‍ കാവീട്, മേക്കപ്പ്-നരസിംഹ സ്വാമി, വസ്ത്രാലങ്കാരം- സ്റ്റെഫി സേവ്യര്‍, സ്റ്റില്‍-അനൂപ് ഉപാസന, പബ്ലിസിറ്റി ഡിസൈന്‍- റിയാസ് വൈറ്റ്മാര്‍ക്കര്‍, ബിജിഎം-അനില്‍ ജോണ്‍സണ്‍, കൊറിയോഗ്രാഫര്‍-ഇംമ്ത്യാസ്, കളറിസ്റ്റ്-ശ്രീക് വാരിയര്‍, സൗണ്ട് ഡിസൈനര്‍-അരുണ്‍ രാമവര്‍മ്മ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-രതീഷ് പാലോട്,പ്രോജക്ട് ഡിസൈനര്‍- അനൂപ് കൃഷ്ണ, പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍- സുധീഷ് കുമാര്‍, ഷാജി വലിയമ്പ്ര, വിഎഫ്എക്‌സ് സൂപ്പര്‍വൈസര്‍- ഇന്ദ്രജിത്ത് ഉണ്ണി പാലിയത്ത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates